അലവിക്കുട്ടി ഒളവട്ടൂരിന് സ്നേഹാദരവ്
text_fieldsഅലവിക്കുട്ടി ഒളവട്ടൂരിന് സമസ്ത ഇസ്ലാമിക് സെൻറർ റിയാദ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ സ്നേഹാദരവ് നൽകിയപ്പോൾ
റിയാദ്: മൂന്ന് പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതത്തിന് താൽക്കാലിക വിരാമമിടുന്ന സമസ്ത ഇസ്ലാമിക് സെൻറർ സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂരിന് സമസ്ത ഇസ്ലാമിക് സെൻറർ റിയാദ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ സ്നേഹാദരവ് നൽകി.
മത, രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ, ബിസിനസ്, വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായ അലവിക്കുട്ടി ഒളവട്ടൂരിന് റിയാദ് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹാദരവ് പരിപാടി എൻ.സി. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സ്നേഹോപഹാരം മുഹമ്മദ് കോയ തങ്ങൾ അലവിക്കുട്ടി ഒളവട്ടൂരിന് നൽകി. ഷാഫി ദാരിമി പുല്ലാര അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട്, കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള, നോർക്ക കൺസൽട്ടൻറ് ഷിഹാബ് കൊട്ടുകാട്, സലീം മാഹി (മീഡിയ വൺ), ഇബ്രാഹീം സുബ്ഹാൻ, ഉസ്മാനലി പാലത്തിങ്ങൽ, മിർഷാദ് ബക്കര്‍ (കേരളൈറ്റ്സ് ബിസിനസ് ഫോറം), മുഹമ്മദ് വേങ്ങര, സലീം കളക്കര, സത്താർ താമരത്ത്, പി.പി. ലത്തീഫ് ഓമശ്ശേരി (തനിമ), അബ്ദുറഹിമാൻ ഫറോക്ക്, സൈതലവി ഫൈസി പനങ്ങാങ്ങര, അബൂബക്കര്‍ ഫൈസി വെള്ളില, അബ്ദുൽ റസാഖ് വളക്കൈ എന്നിവർ മതരാഷ്ട്രീയ, സാമൂഹിക വാണിജ്യരംഗത്തെ പ്രതിനിധികൾ ആശംസകളർപ്പിച്ച് സംസാരിച്ചു.
അബ്ദുസ്സമദ് പൂക്കോട്ടൂർ വിഡിയോ സന്ദേശത്തിലൂടെ അലവിക്കുട്ടി ഒളവട്ടൂരിെൻറ സേവനങ്ങളെ പ്രശംസിച്ചും ആശംസയർപ്പിച്ചു. സ്നേഹാദരവിന് നന്ദിപറഞ്ഞ് അലവിക്കുട്ടി ഒളവട്ടൂർ മറുപടി പ്രസംഗം നടത്തി. മൂന്ന് പതിറ്റാണ്ടോളം നീണ്ട സേവനപ്രവർത്തനങ്ങളുടെ ഹ്രസ്വ ദൃശ്യാവിഷ്കാരം പ്രദർശിപ്പിച്ചു.
ലക്ഷദ്വീപ് നിവാസികളോട് അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന വികലവും കിരാതവുമായ ഭരണപരിഷ്കരണ നടപടികളെ ശക്തമായി എതിർത്തും ഇതുമൂലം ദുരിതമനുഭവിക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമുള്ള എസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രമേയം അബ്ദുറഹിമാൻ ഹുദവി അവതരിപ്പിച്ചു.
സുബൈർ ആലുവ, മൊയ്തീൻ കുട്ടി തെന്നല, ബഷീർ താമരശ്ശേരി, ഉമര്‍ കോയ ഹാജി, അസ്ലം അടക്കാത്തേട്, മൻസൂർ വാഴക്കാട്, ഷാജഹാൻ കൊല്ലം, മുഖ്താർ കണ്ണൂർ, ഉമര്‍ ഫൈസി, ഹാരിസ് മൗലവി എന്നിവർ നേതൃത്വം നല്കി.ഷാഫി ദാരിമി പ്രാരംഭ പ്രാർഥനയും സൈതലവി ഫെസി സമാപന പ്രാർഥനയും നടത്തി. സുബൈർ ഹുദവി വെളിമുക്ക് സ്വാഗതവും മശ്ഹൂദ് കൊയ്യോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

