Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആലപ്പുഴ സ്വദേശി...

ആലപ്പുഴ സ്വദേശി സാജിറിൽ മരിച്ചു

text_fields
bookmark_border
ആലപ്പുഴ സ്വദേശി സാജിറിൽ മരിച്ചു
cancel
 ദവാദ്​മി​: മലയാളിയെ സൗദി അറേബ്യയിലെ ജോലിസ്ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ കക്കാഴം സ്വദേശി കമ്പിവളപ്പിൽ അബൂബക്കർ നൗഷാദാണ്​​​ (51)  ദവാദ്​മിയിൽ നിന്ന്​ 110 കിലോമീറ്ററകലെ സാജിറിലെ കൃഷിത്തോട്ടത്തിൽ താമസസ്ഥലത്ത്​​ മരിച്ചത്​. നാലു ദിവസം മുമ്പാണ്​ സംഭവമെങ്കിലും മൃതദേഹം ദാവാദ്​മി ജനറൽ ആശുപത്രി മോർച്ചറിയിൽ എത്തിയപ്പോഴാണ്​ വിവരം പുറത്തറിഞ്ഞത്​​.   സാജിറിലെ ആശുപത്രി മോർച്ചറിയിൽ നിന്നാണ്​ ഇവിടേക്ക്​ എത്തിച്ചത്​. ഹൗസ്​ ​ഡ്രൈവർ വിസയിൽ ഒമ്പത്​ മാസം മുമ്പാണ്​ നാട്ടിൽ നിന്ന്​ വന്നത്​. കൃഷിപ്പണിയായിരുന്നു ഇവിടെ​. നേരത്തെ കുവൈത്തിൽ ജോലി ചെയ്​തിരുന്നു.  പിതാവ്​: അബൂബക്കർ​. മാതാവ്​: റാവിയത്ത് . ഭാര്യ: ലൈല. മക്കൾ: നൗഫിൻ (19), നഹൻ (10). മൃതദേഹം ദാവാദ്​മിയിൽ ഖബറടക്കാനാണ് ബന്ധുക്കളുടെ​ തീരുമാനമെന്ന്​ മരണാനന്തര നടപടികൾക്ക്​ നേതൃത്വം നൽകുന്ന കെ.എം.സി.സി ദവാദ്​മി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiadeath newsgulf newsmalayalam newsAlapuzha native
News Summary - Alapuzha native died in dhamam-Gulf news
Next Story