ഉംറക്കെത്തിയ ആലപ്പുഴ സ്വദേശി മദീനയിൽ നിര്യാതനായി

17:12 PM
11/10/2018

മദീന: ഉംറ തീർഥാടനത്തിനെത്തിയ ആലപ്പുഴ കുറവന്തോട് പള്ളിവെളിയില്‍ ഇസ്മായീല്‍ റഷീദ് (71) മദീനയില്‍ നിര്യാതനായി. അല്‍ അന്‍സാര്‍ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ ഹന്‍സത്ത് ബീവിയോടൊന്നിച്ച് സ്വകാര്യ ഗ്രൂപിലാണ് ഉംറ നിർവഹിക്കാനെത്തിയത്. സംഘം കഴിഞ്ഞ ദിവസം തിരിച്ചു പോയിരുന്നു. മക്കള്‍ ഹാരിസ്, അനസ് (തബൂക്ക്), റഹ്മത്ത്, അഫ്സല്‍. നിയമ നടപടികള്‍ക്ക് ശേഷം ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കും.

Loading...
COMMENTS