ഉമ്മൻ ചാണ്ടി സ്കോളർഷിപ്പുമായി ആലപ്പുഴ ഒ.ഐ.സി.സി
text_fieldsഉമ്മൻ ചാണ്ടി
റിയാദ്: ബിരുദപഠന വിദ്യാര്‍ഥികള്‍ക്ക് ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ സ്കോളര്‍ഷിപ് വിതരണം ചെയ്യുമെന്ന് റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി അറിയിച്ചു. നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് പഠനസഹായം. ആലപ്പുഴ ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളില്‍നിന്ന് ഓരോ വിദ്യാര്‍ഥിയെ വീതം തെരഞ്ഞെടുത്ത് വര്‍ഷം 5,000 രൂപ വീതം സ്കോളര്‍ഷിപ് വിതരണം ചെയ്യും. അടുത്ത അധ്യയന വര്‍ഷം കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് വിതരണം ചെയ്യാന്‍ പദ്ധതി തയാറാക്കുമെന്നും ജില്ല കമ്മിറ്റി അറിയിച്ചു. സ്കോളര്‍ഷിപ്പിനുളള അപേക്ഷ ജൂലൈ 15 വരെ സ്വീകരിക്കും. ബയോഡാറ്റ, അവസാനം എഴുതിയ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡൻറിന്റെ കത്ത് എന്നിവ സഹിതം oiccalappuzhaksa@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
അര്‍ഹരായവരെ നാട്ടിലുള്ള ഒ.ഐ.സി.സി മുന്‍പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സമിതി തെരഞ്ഞെടുക്കും. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ഥം സ്കോളര്‍ഷിപ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. യോഗത്തില്‍ പ്രസിഡൻറ് ശരത് സ്വാമിനാഥന് അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ മൃദുല വിനീഷ്, ബിജു വെണ്മണി, സൈഫ് കായംകുളം, അനീഷ് ഖാന്, മുജീബ് കായംകുളം, വി.ജെ. നസറുദ്ദീന്‍, അനീസ് കാർത്തികപ്പള്ളി, ആഘോഷ ശശി, ഷിബു ഉസ്മാന്, കെ. മുഹമ്മദ് സലിം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജോമോന് ഓണമ്പള്ളില്‍ സ്വാഗതവും ഹാഷിം ചീയംവേലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

