Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ ആലപ്പുഴ...

റിയാദിൽ ആലപ്പുഴ സ്വദേശി പൊള്ളലേറ്റ്​ മരിച്ചു; സംഭവത്തിൽ ദുരൂഹത

text_fields
bookmark_border
റിയാദിൽ ആലപ്പുഴ സ്വദേശി പൊള്ളലേറ്റ്​ മരിച്ചു; സംഭവത്തിൽ ദുരൂഹത
cancel

റിയാദ്: ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ്​ റിയാദിലെ ആശുപ​ത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. ആ ലപ്പുഴ ലജ്​നത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ സിയാദ് (47) വ്യാഴാഴ്​ച പുലർച്ചെ 4.30നാണ്​​ ശുമൈസി ആശുപത്രിയിലെ തീവ ്രപരിചരണ വിഭാഗത്തില്‍ മരിച്ചത്​. ഒപ്പം താമസിക്കുന്ന സഹപ്രവർത്തകൻ തിരുവനന്തപുരം സ്വദേശി സന്തോഷ്​ തീപ്പൊള് ളലേറ്റ്​​ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്​.

റിയാദ്​ ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അല്‍മ ഗ്ലാസ് ആൻഡ്​ അലൂമിനിയം കമ്പനിയില്‍ ജീവനക്കാരാണ് ഇരുവരും. ഇവർ താമസിക്കുന്ന മുറിയിലാണ് സംഭവം. രണ്ടുപേർക്കും ഗുരുതര പൊള്ളലേറ്റു. പൊലീസും അഗ്​നിശമന സേനയും സ്ഥലത്തെത്തി റെഡ് ക്രസൻറ്​ ആംബുലന്‍സിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മനഃപൂർവം അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നത്​ എന്നാണ് അന്വേഷിക്കുന്നത്. മരിച്ച സിയാദ്​ ഏറെക്കാലമായി സൗദിയിലുണ്ട്​. ഞായറാഴ്ച നാട്ടിൽ പോകാൻ വിമാന ടിക്കറ്റും ബുക്ക്​ ചെയ്​ത്​ ഒരുക്കം നടത്തിവരുന്നതിനിടയിലാണ്​ സംഭവം.

അൽമ കമ്പനിയിൽ എട്ടുവർഷം മുമ്പാണ്​ ഡ്രൈവറായി ജോലിക്ക്​ ചേർന്നത്​. റിയാദിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മയായ ഇൗസ്​റ്റ്​ വെനീസ് അസോസിയേഷന്‍ (ഇവ) പ്രവര്‍ത്തകരാണ്​ സഹായിക്കാൻ രംഗത്തുള്ളത്​.

ഭാര്യ: ഷൈലജ. മക്കൾ: സിയാന സിയാദ് (ലജ്നത് സ്കൂൾ പ്ലസ്​ടു വിദ്യാർഥിനി), സൈറാ സിയാദ് (സെന്‍റ് ജോസഫ്സ് സ്കൂളിൽ ആറാം ക്ലാസ്​ വിദ്യാർഥിനി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsRiyadhMalayalam News
News Summary - alappuzha malayalee died of burns at riyadh-gulf news
Next Story