ആലപ്പുഴ കൂട്ടായ്മ ശിശുദിനം ആഘോഷിച്ചു
text_fieldsഈസ്റ്റ് വെനീസ് അസോസിയേഷൻ കുടുംബസംഗമം, വിന്റർ ഫെസ്റ്റ് പരിപാടിയിൽ പങ്കെടുത്തവർ
റിയാദ്: ആലപ്പുഴ പ്രവാസി കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവാ) ശിശുദിനം ആഘോഷിച്ചു. സംഗീത സായാഹ്നത്തോടുകൂടിയ കുടുംബ സംഗമവും വിൻറർ ഫെസ്റ്റും ബദീഅ വാദി ഏരിയായിലെ ഇസ്തിറാഹയിൽ കേക്ക് മുറിച്ചുകൊണ്ട് തുടങ്ങിയ പരിപാടിയിൽ പ്രസിഡൻറ് ആൻറണി വിക്ടർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി രാജേഷ് ഗോപിനാഥൻ, ട്രഷറർ നിസാർ മുസ്തഫ, ചാരിറ്റി കൺവീനർ സിജു പീറ്റർ, രക്ഷാധികാരികളായ സുരേഷ് ആലപ്പുഴ, ഹാഷിം ചീയാംവേലിൽ, ടി.എൻ.ആർ. നായർ, കിഷോർ കുമാർ, ബിജു പാതിരപള്ളി, ആസിഫ് ഇഖ്ബാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
സുരേഷ് ആലപ്പുഴ, കിഷോർ കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. പി.ടി. ബിബിൻ, അൻസർ ആലപ്പുഴ, ഫൈസൽ അഹമ്മദ്, ഉദയകുമാർ, രേണു സുരേഷ്, നാഷിറാ സുഹൈൽ, ഷെറിൻ രാജേഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ശ്രീലക്ഷ്മി രാജേഷ്, അദീനാ രാജേഷ് എന്നിവർ അവതരിപ്പിച്ച നൃത്തപരിപാടിയും പരിപാടിക്ക് ഇമ്പമേകി. ജയരാജ് വിജയൻ, ഹാഷിം, ഷാജി പുന്നപ്ര, ഫാരിസ് സെയ്ഫ്, താഹിർ കക്കാഴം, സിറിൽ തോമസ്, അൻവർ ഇക്ബാൽ, ബിന്ദു സാബു എന്നിവർ നേതൃത്വം നൽകിയ ലൈവ് കിച്ചണിൽ നിന്നും സ്വാദിഷ്ടമായ വിഭവങ്ങൾ അംഗങ്ങൾ പങ്കിട്ടു കഴിച്ചു.
ഹരി നായർ, ജുഗൽ ജബ്ബാർ, നൂറുദ്ധീൻ, സജീമ, സുഹൈൽ, അരുൺ കുമാർ, വരുൺ വർഗീസ്, രാജേഷ് ഫെലിക്സ്, സാബു പുത്തൻപുരയ്ക്കൽ, അമൽ കാരിച്ചാൽ ഉല്ലാസ്, ഫിറോസ്, അജിൻ സിബി, റീന സിജു, സീന നിസാര്‍, പ്രവീണ രാജേഷ്, മായ ജയരാജ് എന്നിവരും കുടുംബ സംഗമത്തിൽ പങ്കാളിത്തം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

