അൽെഎൻ മൃഗശാലയിലെ കാണ്ടാമൃഗക്കുഞ്ഞിന് ‘സുഡാൻ മുത്തച്ഛ’െൻറ പേര്
text_fieldsഅബൂദബി: വംശനാശത്തിലെത്തിയ വടക്കൻ വെള്ള കാണ്ടാമൃഗത്തിെൻറ ഒാർമക്കായി അൽെഎൻ മൃഗശാലയിൽ ജനിച്ച തെക്കൻ വെള്ള കാണ്ടാമൃഗ കുഞ്ഞിന് ‘സുഡാൻ’ എന്ന് പേരിട്ടു. അവസാനത്തെ ആൺ വടക്കൻ വെള്ള കാണ്ടാമൃഗത്തിെൻറ പേരായിരുന്നു സുഡാൻ. 45 വയസ്സുണ്ടായിരുന്ന സുഡാൻ മാർച്ച് 20നാണ് ജീവൻ വെടിഞ്ഞത്. കെനിയയിലെ ഒാൽ പെജീറ്റ സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന സുഡാൻ പ്രായാധിക്യവും അണുബാധയും കാരണമാണ് ചത്തത്. സുഡാെൻറ മകൾ നജിൻ, മകളുടെ മകൾ ഫതു എന്നിവ മാത്രമേ ഇനി ആ ഇനത്തിൽ ലോകത്ത് ശേഷിക്കുന്നുള്ളൂ.
അൽെഎൻ മൃഗശാലയിൽ രണ്ടാം തവണയാണ് കാണ്ടാമൃഗ കുഞ്ഞുങ്ങൾക്ക് പ്രശസ്ത കാണ്ടാമൃഗങ്ങളുടെ പേരിടുന്നത്. 2017 ആദ്യത്തിൽ പെൺ കാണ്ടാമൃഗ കുഞ്ഞിന് നോല എന്ന് പേരിട്ടിരുന്നു. 2015ൽ സാാൻഡിയാഗോ മൃഗശാലയിൽ ചത്ത കാണ്ടാമൃഗത്തിെൻറ പേരായിരുന്നു നോല.
അൽെഎൻ മൃഗശാലയിൽ ഇപ്പോൾ പത്ത് ആൺ കാണ്ടമൃഗങ്ങളും പത്ത് പെൺ കാണ്ടാമൃഗങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
