അൽഅഹ്സയിൽ ആഴ്ചച്ചന്ത പുനരാരംഭിച്ചു
text_fieldsദമ്മാം: ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് നടത്തിക്കാൻ അൽഅഹ്സയിൽ ആഴ്ചച്ചന്തകൾ തിരിച്ചുവന്നു. ലോക്ഡൗൺ മൂലം നിർജീവമായിരുന്ന അൽഅഹ്സയിലെ തെരുവുകൾ ആഴ്ചച്ചന്തകളിലൂടെ സജീവമാകുകയാണ്. തലമുറകളായി പിന്തുടരുന്ന ആഴ്ചച്ചന്തകൾ കോവിഡ് മഹാമാരിയുടെ വ്യാപനംമൂലം നിർത്തിവെച്ചതായിരുന്നു. ലോക്ഡൗണുകൾക്ക് അറുതിയായതോടെ അൽഅഹ്സയിലെ ഭരണാധികാരികളുടെ അനുവാദത്തോടെയാണ് പുനരാരംഭിച്ചത്. ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് സുരക്ഷാക്രമീകരണങ്ങൾ പാലിച്ചാണ് ചന്തകൾ തുടരുന്നത്.
സാമൂഹിക അകലം പാലിക്കാനും മാസ്കുകൾ ധരിക്കാനും സ്റ്റെറിലൈസേഷൻ നടത്താനും കർശന നിർദേശമുണ്ട്. അൽഅഹ്സയിലെ പരമ്പരാഗതമായി തുടരുന്ന ചന്തകളിൽ ജനങ്ങൾക്ക് വേണ്ട എല്ലാം ലഭ്യമാണ്. സഞ്ചരിക്കുന്ന ആഴ്ചച്ചന്ത എന്ന പ്രത്യേകതയും ഇതിനുണ്ട്. 13 നഗരങ്ങളിലൂടെയും ഉൾഗ്രാമങ്ങളിലൂടെയും ഇതിെൻറ പ്രദർശനം തുടരും. ചരിത്രത്തിെൻറ ഭാഗമായ ഇത്തരം കാഴ്ചകൾ ടൂറിസം വികസനത്തിെൻറ ഭാഗമായി ഉയർത്തിക്കൊണ്ടുവരുകയാണ്. അൽഅഹ്സയിൽ വിളയുന്ന വിവിധ ഫലങ്ങൾ, തദ്ദേശജന്യമായ കരകൗശല വസ്തുക്കൾ എന്നിവയാണ് വിൽപനയിൽ പ്രധാനം. കച്ചവടക്കാർക്ക് വാണിജ്യ സാധ്യതകളൊരുക്കുന്നതോടൊപ്പം അൽഅഹ്സയിലെ ഉൽപന്നങ്ങൾക്കുള്ള മാർക്കറ്റുകൂടിയാണിത്. അൽഅഹ്സയിലെ സാമൂഹിക, സാമ്പത്തിക രംഗത്ത് ഇത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
