അൽഅഹ്സ ഒ.ഐ.സി.സി യാത്രയയപ്പ്
text_fieldsഒ.ഐ.സി.സി അൽഅഹ്സ കമ്മിറ്റി നടത്തിയ യാത്രയയപ്പ് ചടങ്ങുകളിൽനിന്ന്
അൽഅഹ്സ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മൂന്നു കോൺഗ്രസ് അനുഭാവ കുടുംബങ്ങൾക്ക് ഒ.ഐ.സി.സി അൽഅഹ്സ കമ്മിറ്റി യാത്രയയപ്പ് നൽകി. കാൽ നൂറ്റാണ്ടായി നദാ ഡെയറി ഫാമിൽ പ്രൊസസിങ് യൂനിറ്റ് സീനിയർ സൂപ്പർവൈസറായി ജോലിചെയ്തിരുന്ന സി.വി. ഷാജിക്കും കുടുംബാംഗങ്ങൾക്കുമുള്ള ഉപഹാരം ഹസ ഒ.ഐ.സി.സി ചെയർമാൻ ഫൈസൽ വാച്ചാക്കൽ കൈമാറി.
കൊറിയോഗ്രാഫറും അധ്യാപികയുമായ അമീറ സജീമിനും മക്കൾക്കുമുള്ള ഉപഹാരം കൺവീനർ നവാസ് കൊല്ലവും റംസീന സവാദിനും കുട്ടികൾക്കുമുള്ള പ്രശംസാഫലകം ജനറൽ സെക്രട്ടറി ശാഫി കുദിനും കൈമാറി. വിവിധ സ്ഥലങ്ങളിൽ നടന്ന യാത്രയയപ്പ് യോഗങ്ങളിൽ ഉമർ കോട്ടയിൽ, നിസാം വടക്കേകോണം, അഷ്റഫ് കരുവത്ത്, ഡോ. ദാവൂദ്, രിഹാന നിസാം, ഷാനി ഓമശ്ശേരി, ലിജു വർഗീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

