Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽ യാസ്മിൻ സ്കൂൾ ഇനി...

അൽ യാസ്മിൻ സ്കൂൾ ഇനി മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂൾ

text_fields
bookmark_border
അൽ യാസ്മിൻ സ്കൂൾ ഇനി മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂൾ
cancel

റിയാദ്: പതിറ്റാണ്ടുകളുടെ പഴക്കമുള്ള റിയാദ് മലസിലെ അൽ യാസ്മിൻ സ്കൂളിെൻറ പേര് മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂൾ എന്നാക്കി മാറ്റി. പുനർനാമകരണത്തിെൻറയും രണ്ടാം ടേം ആരംഭിക്കുന്നതിെൻറയും ഭാഗമായി പ്രത്യേക യോഗം സംഘടിപ്പിച്ചു. ശൈഖ് മൻസൂർ ഖാസിമിെൻറ ഖുർആൻ പാരായണത്തോടെ പരിപാടികൾക്ക് തുടക്കമായി. യോഗത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുത്തു.സ്കൂളിലെ വിവിധ വിഭാഗം മേധാവികളായ സുബി ഷാഹിർ, റിഹാന അംജദ്, നിഖത്ത് അൻജും, റഷീദ്, അൽതാഫ് എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

കോംപ്ലക്സ് മാനേജർ അബ്ദുൽ ഇല അൽ മൊയ്‌ന അധ്യാപകരേയും വിദ്യാർത്ഥികളേയും അഭിനന്ദിച്ച് സംസാരിച്ചു. ഡിജിറ്റൽ യുഗത്തിൽ പ്രത്യേക പ്രാധാന്യമർഹിക്കുന്ന ‘എജുനേഷൻ’ എന്ന പ്ലാറ്റ്ഫോമിനെക്കുറിച്ച് സായി ഷരണ്യ, ഹസ്‌ല, ടീനു എന്നിവർ വിശദമായ ക്ലാസ് നൽകി. മസ്റത് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsAl Yasmin SchoolSaudi Arabian News
News Summary - Al Yasmin School, Middle East International School
Next Story