അൽ യാസ്മിൻ സ്കൂൾ കെ.ജി വിഭാഗം വാർഷികദിനാഘോഷം ‘മാരിപോസ-2023’ അരങ്ങേറി
text_fieldsറിയാദിലെ അൽ യാസ്മിൻ സ്കൂൾ കെ.ജി വിഭാഗം വാർഷികദിനാഘോഷത്തിൽനിന്ന്
റിയാദ്: അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ റിയാദ്, കെ.ജി വിഭാഗം 25ാമത് വാർഷികദിനം ‘മാരിപോസ-2023’ എന്ന പേരിൽ ആഘോഷിച്ചു. ചിത്രശലഭം എന്നർഥം വരുന്ന മാരിപോസ എന്നതായിരുന്നു പരിപാടിയുടെ തീം. ഫർഹ നാസ്, ഷിഹാബ് കൊട്ടുകാട്, അബ്ദുൽ നയീം ഖയ്യൂം, മുഹമ്മദ് ഇസ്മാഈൽ ഹസ്സൻ ആമർ എന്നിവർ വിശിഷ്ടാതിഥികളായി. സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
കെ.ജി. വിഭാഗം ഹെഡ്മിസ്ട്രസ് റിഹാന അംജാദ്, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് സംഗീത അനൂപ്, ബോയ്സ് വിഭാഗം ഹെഡ് മാസ്റ്റർ തൻവീർ സിദ്ദീഖി, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ സൈനബ് ഹൈദ്ര തുടങ്ങിയവരുടെ സാന്നിധ്യം ശ്രേദ്ധയമായി.
കെ.ജി വിഭാഗത്തിലെ പറന്നുയരുന്ന ചിത്രശലഭങ്ങൾ അവരുടെ മികച്ച പ്രകടനങ്ങളിലൂടെ എല്ലാവരേയും രസിപ്പിക്കുകയും അങ്ങനെ വാർഷിക ദിനത്തെ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കെ.ജി ഹെഡ്മിസ്ട്രസ് റിഹാന അംജദ് നേതൃത്വത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നടത്തിയ ഒരു കൂട്ടായ പരിശ്രമഫലമായിരുന്നു മാരിപോസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

