അൽ യാസ്മിൻ സ്കൂൾ ബോയ്സ് വിഭാഗം കായികമേളയും സ്റ്റുഡന്റ്സ് കൗൺസിൽ സത്യപ്രതിജ്ഞയും
text_fieldsഅൽ യാസ്മിൻ സ്കൂൾ ബോയ്സ് വിഭാഗം കായികമേളയും സ്റ്റുഡന്റ്സ് കൗൺസിൽ
സത്യപ്രതിജ്ഞയും
റിയാദ്: അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ ഈ അധ്യയന വർഷത്തെ ബോയ്സ് വിഭാഗം കായികമേളയും സ്റ്റുഡന്റ്സ് കൗൺസിൽ സത്യപ്രതിജ്ഞയും നടന്നു. ദുറർ മസാഗ് ഗ്രൂപ്പ് സി.ഇ.ഒയും ചെയർമാനുമായ സമിയുല്ലാഹ് നവ്വ മുഖ്യാതിഥിയായിരുന്നു. കോംപ്ലക്സ് മാനേജർ അബ്ദുലില്ലാഹ് അൽ മൊയ്ന, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റേഴ്സ് അബ്ദുൽ റഷീദ്, മുഹമ്മദ് അൽതാഫ്, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ്, കോഓഡിനേറ്റർമാരും മറ്റു അധ്യാപക അധ്യാപികമാരും ചടങ്ങിൽ പങ്കെടുത്തു. ശൈഖ് സാദ് സ്വാഗതം പറഞ്ഞു. ബോയ്സ് വിഭാഗം ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് അതിഥികളെ സ്വാഗതം ചെയ്തു. സ്കൂൾ ബാൻഡിന്റെ പ്രകടനം ആകർഷകമായി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്സ് കൗൺസിൽ അംഗങ്ങൾ ഔപചാരികമായി ചുമതലകൾ ഏറ്റെടുത്തു. എല്ലാ പ്രമുഖരെയും ബാഡ്ജുകളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു. ഹെഡ് ബോയ് മുഹമ്മദ് കൊമൈൽ സ്വീകരണ പ്രസംഗം നിർവഹിച്ചു.വൈസ് ഹെഡ് ബോയ്, സ്പോർട്സ് ക്യാപ്റ്റൻ, വൈസ് സ്പോർട്സ് ക്യാപ്റ്റൻ തുടങ്ങിയവർ പുതിയ അധ്യയനവർഷത്തിലേക്ക് ചുമതലയേറ്റു. ദീപ തെളിച്ച് കായികമേളയുടെ തുടക്കം പ്രഖ്യാപിച്ചു. മാർച്ച് പാസ്റ്റ്, കുട്ടികളുടെ ഡ്രിൽ ഡാൻസ്, ഗ്രൂപ്പ് ഡാൻസുകൾ തുടങ്ങിയവ ചടങ്ങിന് മാറ്റുകൂട്ടി. സ്പോർട്സ് ക്യാപ്റ്റൻ ലാമിസ് ബിൻ ഇഖ്ബാൽ നന്ദി പറയും. സൗദി, ഇന്ത്യ ദേശീയ ഗാനങ്ങളുടെ ആലാപനത്തോടെ പരിപാടികൾക്ക് സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

