അൽ യാസ്മിൻ രക്ഷാകർതൃയോഗം
text_fieldsറിയാദിലെ അൽ യാസ്മിൻ ഇൻറർനാഷനൽ
സ്കൂളിൽ സംഘടിപ്പിച്ച പുസ്തക പ്രദർശനം
റിയാദ്: കുട്ടികളുടെ പ്രകടനത്തെക്കുറിച്ച് രക്ഷിതാക്കളെ അറിയിക്കുന്നതിനും അവരെ ബോധവത്കരിക്കുന്നതിനുമായി റിയാദിലെ അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിൽ കെ.ജി, പ്രൈമറി, ബോയ്സ്, ഗേൾസ് വിഭാഗം രക്ഷകർതൃയോഗവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു.
മിക്ക രക്ഷിതാക്കളും രക്ഷകർതൃ യോഗത്തിൽ പങ്കെടുത്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ അഞ്ചു ദിവസം നീണ്ടുനിന്ന പുസ്തക പ്രദർശനവും നടന്നു. വളരെ വിലക്കുറവിൽ പലതരത്തിലുള്ള പുസ്തകങ്ങൾ കുട്ടികളിൽ എത്തിക്കുകയെന്ന ഉദ്ദേശത്തിൽ അവരിൽ വായനാശീലം വളർത്താനും പ്രദർശനം വഴി തുറന്നുകൊടുത്തു. നൽകിയ ലഘുഭക്ഷണങ്ങളിൽ കുട്ടികൾ അതിയായി സന്തോഷിച്ചു. പുസ്തക പ്രദർശനവും, കെ.ജി, പ്രൈമറി, ബോയ്സ്, ഗേൾസ്, വിഭാഗം കുട്ടികളുടെയും മാതാപിതാക്കളുടെയും പങ്കാളിത്തവും പ്രദർശനം വളരെ ഗംഭീരമാക്കി. കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മൊയ്ന ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

