Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽയാസ്​മിൻ കെ.ജി...

അൽയാസ്​മിൻ കെ.ജി വിഭാഗം ബിരുദദാനചടങ്ങ് സംഘടിപ്പിച്ചു

text_fields
bookmark_border
graduation ceremony
cancel
camera_alt

അ​ൽ​യാ​സ്​​മി​ൻ കെ.​ജി വി​ഭാ​ഗം കു​ട്ടി​ക​ളെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​പ്പോ​ൾ

റി​യാ​ദ്​: അ​ൽ യാ​സ്മി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ കെ.​ജി വി​ഭാ​ഗം യു.​കെ.​ജി കു​ട്ടി​ക​ളു​ടെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് ന​ട​ന്നു. റി​യാ​ദി​ലെ സ്​​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​രി​പാ​ടി മ​ഴ​വി​ല്ല് എ​ന്ന തീ​മി​ലാ​ണ് അ​ര​ങ്ങേ​റി​യ​ത്.

റി​യാ​ദി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സ്ഥാ​പ​ക​യും അ​ധ്യാ​പി​ക​യു​മാ​യ സീ​ന​ത്ത് ജാ​ഫ്രി മു​ഖ്യാ​തി​ഥി​യാ​യി. എ.​ഐ.​യു.​എ​സ് പ്ര​സി​ഡ​ൻ​റ് ഡോ. ​അ​ഷ്‌​റ​ഫ്, അ​ബ്​​ദു​ൽ ന​യീം ഖ​യ്യൂം (റൂ​ബി ടി​വി) എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി​രു​ന്നു. സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​എം. ഷൗ​ഖ​ത്ത് പ​ർ​വേ​സ് പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ബോ​യ്സ് വി​ഭാ​ഗം ഹെ​ഡ്മാ​സ്​​റ്റ​ർ ത​ൻ​വീ​ർ, ഗേ​ൾ​സ് വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് സം​ഗീ​ത അ​നൂ​പ്, അ​ഡ്മി​ൻ മാ​നേ​ജ​ർ ഷ​നോ​ജ് അ​ബ്​​ദു​ല്ല, ഓ​ഫീ​സ് സൂ​പ്ര​ണ്ട് റ​ഹീ​ന ല​ത്തീ​ഫ്, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ശൈ​ഖ് അ​ഹ​മ്മ​ദ്, ഹ​മീ​ദ്, അ​ൽ​ത്വാ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. വി​ശി​ഷ്​​ടാ​തി​ഥി​ക​ളെ ചി​യ​ർ ഗേ​ൾ​സ് സ്വാ​ഗ​തം ചെ​യ്തു. ഹു​ദൈ​ഫ​യും രു​ദ്ര ശി​വാ​നി​യു​മാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ർ.

കെ.​ജി വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് റി​ഹാ​ന അം​ജ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ഴ​വി​ല്ലി​​ന്റെ കു​രു​ന്നു​നി​റ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന്​ പൊ​ലി​മ കൂ​ട്ടി. യു.​കെ.​ജി കു​ട്ടി​ക​ളെ ബി​രു​ദ തൊ​പ്പി​ക​ളും ഗൗ​ണു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:organisedgraduation ceremonyal yasmin
News Summary - Al yasmin KG section organized graduation ceremony
Next Story