അൽ യാസ്മിൻ ഇന്റർ നാഷനൽ സ്കൂൾ കെ. ജി വിഭാഗം സ്പോർട്സ് സെറിമണി
text_fieldsറിയാദ് അൽ യാസ്മിൻ ഇന്റർ നാഷനൽ സ്കൂൾ കെ.ജി വിഭാഗം സ്പോർട്സ് ഓപണിങ്
സെറിമണിയിൽ നിന്ന്
റിയാദ്: അൽ യാസ്മിൻ ഇന്റർ നാഷനൽ സ്കൂൾ കെ.ജി വിഭാഗം സ്പോർട്സ് ഓപണിങ് സെറിമണിയും ഇൻവെസ്റ്റിച്ചർ സെറിമണിയും സംഘടിപ്പിച്ചു. മുഖ്യാതിഥിയായി പ്രിൻസിപ്പൽ ഡോ. എസ്.എം ഷൗഖത്ത് പർവേസ് ചടങ്ങിൽ പങ്കെടുത്തു. മുദിറ, ഫാത്തിമ, സംഗീത അനൂപ്, റിഹാന അംജാദ്, സുബി ഷാഹിർ, ഷനോജ് അബ്ദുള്ള, റഹീന ലത്തീഫ് എന്നിവർ പങ്കെടുത്തു. കെ.ജി വിഭാഗം ഹെഡ്മിസ്ട്രസ് റിഹാന അംജദ് സ്വാഗതം പറഞ്ഞു. എല്ലാ പ്രമുഖരെയും ബാഡ്ജുകളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു.
പ്രിൻസിപ്പൽ ഡോ. എസ്.എം ഷൗഖത്ത് പർവേസ് സ്പോർട്സ് മീറ്റ് ദീപം തെളിച്ച് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സ്പോർട്സ് സ്പിരിറ്റിന്റെയും പ്രതീകമായി പ്രഖ്യാപിച്ചു. തുടർന്ന് ഹെഡ്ബോയ് മിർസ സഫറുള്ള ബെയ്ഗ്, ഹെഡ്ഗേൾ. നുസൈബ മുബീൻ, വൈസ് ഹെഡ് ബോയ് സയാൻ ആദം, വൈസ് ഹെഡ് ഗേൾ സാറ അബ്ബാസ്, സ്പോർട്സ് ക്യാപ്റ്റൻ. ആധവ്, വൈസ് സ്പോർട്സ് ക്യാപ്റ്റൻ ആസിം എന്നിവർ സ്കൂൾ കൗൺസിലിലേക്ക് പ്രവേശിച്ചു.