അൽ യാസ്മിൻ ഇന്റർനാഷനൽ ബോയ്സ് സ്കൂൾ വാർഷികം ആഘോഷിച്ചു
text_fieldsഅൽ യാസ്മിൻ ഇന്റർനാഷനൽ ബോയ്സ് സ്കൂൾ
വാർഷികാഘോഷത്തിൽ പങ്കെടുത്തവർ
റിയാദ്: അൽ യാസ്മിൻ ഇന്റർനാഷനൽ ബോയ്സ് സ്കൂൾ 24ാം വാർഷികം ആഘോഷിച്ചു. ‘അൺലീഷിങ് ക്രിയേറ്റിവിറ്റി’ എന്ന പേരിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാലാം ഗ്രേഡ് മുതൽ 12ാം ഗ്രേഡ് വരെയുള്ള ആൺകുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പങ്കാളിത്തത്തിലൂടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഓൾ ഇന്ത്യ യുനൈറ്റഡ് സൊസൈറ്റി പ്രസിഡൻറ് മുഹമ്മദ് അഷ്റഫ് അലി മുഖ്യാതിഥിയായിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ എസ്.എം. ഷൗക്കത്ത് പർവേസ്, വൈസ് പ്രിൻസിപ്പൽ ആശ ചെറിയാൻ, ബോയ്സ് വിഭാഗം പ്രധാനാധ്യാപകൻ തൻവീർ സിദ്ദീഖി, ഗേൾസ് വിഭാഗം പ്രധാനാധ്യാപിക സംഗീത അനൂപ്, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ്, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബോയ്സ് സെക്ഷൻ പ്രധാനാധ്യാപകൻ തൻവീർ സിദ്ദീഖി അതിഥികളെ വരവേറ്റു. യൂത്ത് ഫെസ്റ്റിവൽ സമ്മാനവിതരണവും ചടങ്ങിൽ നടന്നു.
പ്രതിഭാശാലികളായ ഒരുകൂട്ടം കുട്ടികളുടെ മനോഹരമായ ദൃശ്യവിരുന്നിനാണ് അതിഥികൾ സാക്ഷ്യംവഹിച്ചത്. വിവിധ സംഗീത നൃത്ത പരിപാടികൾ അരങ്ങേറി. ഷാഡോ ആക്ട്, ഡ്രാമ, ആയോധന കലാപ്രദർശനം (കരാട്ടേ) തുടങ്ങിയവ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. പ്രകൃതി സംരക്ഷണമായിരുന്നു പരിപാടികളിലൂടെ മുന്നോട്ടുവെച്ച പ്രധാന ആശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

