അൽവഫ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ശാഖ ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsവെസ്റ്റേൻ ഇന്റർനാഷനൽ ഗ്രൂപ്പിന് കീഴിലുള്ള അൽവഫ ഹൈപ്പർമാർക്കറ്റിന്റെ ഏറ്റവും പുതിയ ശാഖ ജിദ്ദയിൽ ബലദിയ സൂപ്പർവൈസർ ശൈഖ് അൽസയിദ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: വെസ്റ്റേൻ ഇന്റർനാഷനൽ ഗ്രൂപ്പിന് കീഴിലുള്ള അൽവഫ ഹൈപ്പർമാർക്കറ്റിന്റെ ഏറ്റവും പുതിയ ശാഖ സൗദിയിലെ വാണിജ്യ നഗരമായ ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു. സൗദിയിലെ 13-ാമത്തെയും മക്ക റീജനിലെ നാലാമത്തെയും ഔട്ട്ലെറ്റാണ് ജിദ്ദ ബാഗ്ദാദിയ സരിയ സ്‌ക്വയറിൽ തുറന്നത്. ജിദ്ദ ബലദിയ സൂപ്പർവൈസർ ശൈഖ് അൽസയിദ് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു.
അൽവഫ ഗ്രൂപ് ഡയറക്ടർമാരായ സിദ്ധീഖ് കോറോത്ത്, മുഹമ്മദ് കോറോത്ത്, മാജിദ് കോറോത്ത്, അബ്ദുൽ നാസർ, ചീഫ് പ്രൊക്യൂർമെൻറ് ഓഫിസർ നാസർ, ചീഫ് മാർക്കറ്റിങ് ഓഫിസർ ഫഹദ് മെയോൺ, ചേംബർ പ്രധിനിധി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്‌ഘാടനം. ജിദ്ദ മുൻസിപ്പൽ അഡ്വൈസർ ഡോ. മുഹമ്മദ് അൽ മുൻതഷിരി, ഡോ. സലാഹ് മാലിക്ക, ശൈഖ് മുഹമ്മദ് സാദ് മുഹമ്മദ് തുടങ്ങി നിരവധി വ്യാവസായിക, സാമൂഹിക, സാംസ്കാരിക പ്രമുഖർ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഏകദേശം 50,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരേസമയം 300ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന വിശാലമായ പാർക്കിംഗ് സൗകര്യം ഇവിടുത്തെ പ്രത്യേകതയാണെന്ന് അൽവഫ ഹൈപ്പർമാർക്കറ്റ് ഡയറക്ടർ അബ്ദുൽ നാസർ പറഞ്ഞു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ജനങ്ങളിലെത്തിക്കുക എന്നതാണ് അൽവഫയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഫഹദ് മെയോൺ വ്യക്തമാക്കി. ഉദ്ഘാടനത്തോടനുബന്ധിച്ച് റമദാന് മുന്നോടിയായി വമ്പിച്ച ഓഫറുകളാണ് ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നതെന്ന് ചീഫ് പ്രൊക്യൂർമെൻറ് ഓഫിസർ നാസർ പറഞ്ഞു.
ഇലക്ട്രോണിക്സ്, ഫാഷൻ, ബേക്കറി, മാംസം, മത്സ്യം തുടങ്ങി നിത്യോപയോഗ സാധനങ്ങളെല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള ഫ്രഷ് പച്ചക്കറികൾ ആകർഷകമായ വിലയിൽ ഇവിടെ ലഭിക്കും. മലയാളികളുടെ സംഗമ പ്രദേശമായ ശറഫിയയോട് ചേർന്ന് നിൽക്കുന്ന ബാഗ്ദാദിയയിലെ ഈ പുതിയ ഹൈപ്പർമാർക്കറ്റ് ഹജ്ജ്, ഉംറ തീർഥാടകർക്ക് ഏറെ ഉപകാരപ്പെടുമെന്നും മാനേജ്‍മെന്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

