Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽഉല അന്താരാഷ്​ട്ര...

അൽഉല അന്താരാഷ്​ട്ര വിമാനത്താവളം വിപുലീകരിച്ചു

text_fields
bookmark_border
അൽഉല അന്താരാഷ്​ട്ര വിമാനത്താവളം വിപുലീകരിച്ചു
cancel
camera_alt

വിപുലീകരിച്ച അൽഉല വിമാനത്താവളത്തി​െൻറ ഉദ്​ഘാടനം സൗദി സാംസ്കാരിക മന്ത്രിയും അൽഉല റോയൽ കമീഷൻ ഗവർണറുമായ അമീർ ബദർ ബിൻ അബ്​ദുല്ല ബിൻ ഫർഹാൻ നിർവഹിക്കുന്നു

തബൂക്ക്: സൗദി അറേബ്യയുടെ ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള അൽഉല അന്താരാഷ്​ട്ര വിമാനത്താവളത്തി​െൻറ വിപുലീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രിയും അൽഉല റോയൽ കമീഷൻ ഗവർണറുമായ അമീർ ബദർ ബിൻ അബ്​ദുല്ല ബിൻ ഫർഹാൻ ആണ് നവീകരിച്ച ലോഞ്ചുകളുടെയും ടെർമിനൽ സൗകര്യങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചത്.

സിവിൽ ഏവിയേഷൻ പ്രസിഡൻറ്​ അബ്​ദുൽ അസീസ് അൽദുവൈലിജ്, അൽഉല റോയൽ കമീഷൻ സി.ഇ.ഒ അബീർ അൽ അഖൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ പ്രധാന ലോജിസ്​റ്റിക്സ്-വ്യോമയാന കേന്ദ്രമായി അൽഉലയെ മാറ്റാനുള്ള റോയൽ കമീഷ​െൻറ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്.

നവീകരണത്തിലൂടെ വിമാനത്താവളത്തിന്​ സുപ്രധാന മാറ്റങ്ങളാണ്​ ഉണ്ടായത്​. യാത്രക്കാരുടെ എണ്ണം പ്രതിവർഷം നാല്​ ലക്ഷത്തിൽനിന്ന് 7 ലക്ഷമായി ഉയർത്തി, (75 ശതമാനം വർധന). ടെർമിനൽ വിസ്തൃതി 3,800 ചതുരശ്ര മീറ്ററിൽനിന്ന് 5,450 ചതുരശ്ര മീറ്ററായി വർധിപ്പിച്ചു (44 ശതമാനം വർധന). പാസ്‌പോർട്ട് കൗണ്ടറുകൾ നിലവിലുണ്ടായിരുന്ന നാലിൽനിന്ന്​ 12 ആയി ഉയർത്തി. അതിവേഗ യാത്ര ഉറപ്പാക്കാൻ ഇ-ഗേറ്റുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഏർപ്പെടുത്തി.

അൽഉലയുടെ സുസ്ഥിര വളർച്ച, പ്രവർത്തന സന്നദ്ധത, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തൽ എന്നീ മൂന്ന് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് വിപുലീകരണ പദ്ധതി നടപ്പാക്കിയതെന്ന് റോയൽ കമീഷൻ വ്യക്തമാക്കി. ദേശീയ ഗതാഗത-ലോജിസ്​റ്റിക്സ് പദ്ധതിയുടെയും വിഷൻ 2030-​െൻറയും ഭാഗമായി, ടൂറിസം-വ്യോമയാന മേഖലകളിൽ ലോകോത്തര നിക്ഷേപ കേന്ദ്രമായി അൽഉലയെ മാറ്റുകയാണ് ഈ വികസനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്​ റോയൽ കമീഷൻ അറിയിച്ചു.

അൽഉലയുടെ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം നിലനിർത്തിക്കൊണ്ടുതന്നെ, സാമ്പത്തിക വികസനത്തിന് വേഗം കൂട്ടാനും കൂടുതൽ തൊഴിൽ-നിക്ഷേപ അവസരങ്ങൾ സൃഷ്​ടിക്കാനും ഈ പദ്ധതി ഉപകരിക്കും. വിമാനത്താവളത്തിലെ സൗകര്യങ്ങൾ വർധിക്കുന്നതോടെ കൂടുതൽ അന്താരാഷ്​ട്ര എയർലൈനുകളെ ഇവിടേക്ക് ആകർഷിക്കാൻ സാധിക്കുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:

യാത്രക്കാരുടെ എണ്ണം: പ്രതിവർഷം ഏഴ്​ ലക്ഷമായി ഉയർത്തി

വിസ്തീർണം: ടെർമിനൽ വിസ്തൃതി 5,450 ചതുരശ്ര മീറ്ററായി വർധിപ്പിച്ചു

പാസ്‌പോർട്ട് കൗണ്ടറുകൾ: നിലവിലുണ്ടായിരുന്ന നാല്​ കൗണ്ടറുകൾ 12 ആയി ഉയർത്തി

സ്മാർട്ട് സംവിധാനങ്ങൾ: അതിവേഗ യാത്ര ഉറപ്പാക്കാൻ ഇ-ഗേറ്റുകൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsInternational Airportsoudi newsAl-Ula
News Summary - Al-Ula international airport
Next Story