Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​രു​ഭൂ​മി​യി​ലെ...

മ​രു​ഭൂ​മി​യി​ലെ അ​പൂ​ർ​വ കാ​ഴ്ച​യാ​യി ‘തേ​ളി​െൻറ വാ​ൽ’

text_fields
bookmark_border
മ​രു​ഭൂ​മി​യി​ലെ അ​പൂ​ർ​വ കാ​ഴ്ച​യാ​യി ‘തേ​ളി​െൻറ വാ​ൽ’
cancel
camera_alt

സൗ​ദി വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ‘അ​ൽ റം​റം’ ചെ​ടി​ക​ൾ പൂ​ത്തു​ല​ഞ്ഞ​പ്പോ​ൾ

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ മ​രു​ഭൂ​മി പ​രി​സ്ഥി​തി​യു​ടെ സ​മ്പ​ന്ന​ത വി​ളി​ച്ചോ​തു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന സ​സ്യ​ജാ​ല​ങ്ങ​ളാ​ൽ സ​ജീ​വ​മാ​കു​ന്നു. ഈ ​മേ​ഖ​ല​യി​ലെ സ​സ്യ​വൈ​വി​ധ്യ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത് ‘അ​ൽ റം​റം’ എ​ന്ന കു​റ്റി​ച്ചെ​ടി​യാ​ണ്. ‘ഹീ​ലി​യോ​ട്രോ​പ്പി​യം ബാ​സി​ഫെ​റം’ എ​ന്ന ശാ​സ്ത്രീ​യ നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​സ​സ്യം മ​രു​ഭൂ​മി​യി​ലെ അ​പൂ​ർ​വ​വും മ​നോ​ഹ​ര​വു​മാ​യ കാ​ഴ്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​ചെ​ടി​യി​ൽ വി​രി​യു​ന്ന ചെ​റി​യ വെ​ളു​ത്ത പൂ​ക്ക​ൾ​ക്ക് തേ​ളി​െൻറ വാ​ലി​നോ​ട് സാ​മ്യ​മു​ള്ള വ​ള​ഞ്ഞ ആ​കൃ​തി​യാ​ണു​ള്ള​ത്. അ​തി​നാ​ൽ പ്രാ​ദേ​ശി​ക​മാ​യി ‘തേ​ളി​െൻറ വാ​ൽ’ എ​ന്ന അ​ർ​ത്ഥ​ത്തി​ൽ ‘ദ​ന​ബു​ൽ അ​ഖ്‌​റ​ബ്’ എ​ന്നും ഈ ​സ​സ്യം വി​ളി​ക്ക​പ്പെ​ടു​ന്നു.ക​ഠി​ന​മാ​യ കാ​ലാ​വ​സ്ഥ​യു​മാ​യി അ​തി​വേ​ഗം പൊ​രു​ത്ത​പ്പെ​ടാ​ൻ ക​ഴി​വു​ള്ള ഈ ​വേ​ന​ൽ​ക്കാ​ല കു​റ്റി​ച്ചെ​ടി ‘ബോ​റാ​ജി​നേ​സി’ കു​ടും​ബ​ത്തി​ൽ​പെ​ട്ട​താ​ണ്.

സാ​ധാ​ര​ണ​യാ​യി 30 മു​ത​ൽ 50 സെൻറി​മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന ഇ​വ മി​ക​ച്ചൊ​രു പൂ​ച്ചെ​ടി കൂ​ടി​യാ​ണ്. ഈ​ർ​പ്പം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന പ​രു​ക്ക​ൻ അ​ടി​ഭാ​ഗം കൊ​ണ്ട് പൊ​തി​ഞ്ഞ ശാ​ഖ​ക​ളു​ള്ള മ​രം പോ​ലു​ള്ള ത​ണ്ടു​ക​ളും ഇ​ല​ക​ളു​മാ​ണ് ഈ ​കു​റ്റി​ച്ചെ​ടി​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. വ​ട​ക്കേ ആ​ഫ്രി​ക്ക മു​ത​ൽ അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പും ഉ​ഷ്ണ​മേ​ഖ​ലാ ഏ​ഷ്യ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളും വ​രെ​യു​ള്ള മ​രു​ഭൂ​മി​ക​ളി​ലും അ​ർ​ധ മ​രു​ഭൂ​മി പ​രി​ത​സ്ഥി​തി​ക​ളി​ലും അ​ൽ റം​റം വ്യാ​പ​ക​മാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്.

പ്ര​ത്യേ​കി​ച്ച് മ​ഴ​ക്കാ​ല​ത്തി​ന് ശേ​ഷം സൗ​ദി​യു​ടെ വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട പ്ര​കൃ​തി​ദ​ത്ത ആ​വാ​സ വ്യ​വ​സ്ഥ​ക​ളി​ൽ ഒ​ന്നാ​യി ഇ​ത് പ്ര​ക​ട​മാ​കു​ന്നു. മ​രു​ഭൂ​മി​യി​ലെ പ​രി​സ്ഥി​തി സ​ന്തു​ല​ന​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന ഈ ​സ​സ്യം മ​ണ്ണി​നെ സ്ഥി​ര​പ്പെ​ടു​ത്താ​നും മ​ണ്ണൊ​ലി​പ്പ് ത​ട​യാ​നും സ​ഹാ​യി​ക്കു​ന്നു. കൂ​ടാ​തെ, ചെ​റി​യ ജീ​വി​ക​ൾ​ക്ക് സ്വാ​ഭാ​വി​ക​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ ഒ​രു​ക്കു​ന്ന​തി​ലും മ​ഴ​ക്കു ശേ​ഷ​മു​ള്ള കാ​ലാ​വ​സ്ഥ പു​രോ​ഗ​തി​യു​ടെ സൂ​ച​ക​മാ​യി നി​ല​കൊ​ള്ളു​ന്ന​തി​ലും ഈ ​സ​സ്യ​ത്തി​നു​ള്ള പ്രാ​ധാ​ന്യം വ​ള​രെ വ​ലു​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsBloominggulf news malayalam
News Summary - 'Al Rum Rum' crops are blooming in Saudi Arabia's northern border area
Next Story