ദമ്മാം മലപ്പുറം പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ അല്റവാദ് ജേതാക്കൾ
text_fieldsദമ്മാം മലപ്പുറം പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ അല്‍ റവാദ് വളാഞ്ചേരി ടീം
ദമ്മാം: ക്രിക്കറ്റിനെയും ചാരിറ്റിയെയും സമന്വയിപ്പിച്ച് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച എം.പി.എല്‍ ക്രിക്കറ്റ് സീസണ് സിക്സിൽ അല്റവാദ് വളാഞ്ചേരി ചാമ്പ്യന്മാരായി.
ദമ്മാം കാനു ഗ്രൗണ്ടില്‍ നടന്ന കലാശ പോരാട്ടത്തില്‍ യു.ഐ.സി കോടൂരിനെ പരാജയപ്പെടുത്തിയാണ് അല്‍ റവാദ് ചാമ്പ്യന്മാരായത്. മലപ്പുറം ജില്ലയിലെ പ്രമുഖ താരങ്ങള്‍ അടക്കം ഇരുനൂറോളം കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്റിൽ വിവിധ ഫ്രാന്ഞ്ചസികളായി 12 ടീമുകള്‍ മാറ്റുരച്ചു. സൗദിയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ സ്ഥാപനമായ യൂനിവേഴ്സല്‍ ഇന്സ്പെക്ഷന് കമ്പനിയായിരുന്നു ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍.
യൂ.ഐ.സി ദമ്മാം ബ്രാഞ്ച് മനേജര്‍ റോബിന്, ട്രെൻഡി ഇൻറീരിയർ മാനേജിങ് ഡയറക്ടർ ഹനീഫ, അബീർ മെഡിക്കൽ സെൻറർ പ്രതിനിധി അനീഷ് എന്നിവര്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യ അതിഥികളായി. മത്സരത്തിൽ ഏറ്റവും മികച്ച താരമായും, ബാറ്റര്‍ ആയും അല്‍ റവാദിന്റെ റാശിദ് മുഹമ്മദിനെയും ബൗളര്‍ ആയി അല്‍ റവാദിന്റെ തന്നെ ജനു ജനാര്‍ദനനെയും മികച്ച ഫീല്‍ഡര്‍ ആയി ടൈറ്റൻസിന്റെ മന്സൂറിനെയും വിക്കറ്റ് കീപ്പര്‍ ആയി യു.ഐ.സിയുടെ സഹദ് സനീബറിനെയും തിരഞ്ഞെടുത്തു. ചെയ്സെര്സ് ഇലവന് നിലമ്പൂര്‍ ആണ് ടൂര്‍ണമെന്റിലെ ഫയര്‍ പ്ലേ അവാര്‍ഡിന് അര്‍ഹരായത്.
സമാപന ചടങ്ങില്‍ യൂനിവേഴ്സല്‍ ഇന്സ്പെക്ഷന് കമ്പനി മാനേജിങ് ഡയറക്ടരും ഗിന്നസ് റെക്കോഡ് ജേതാവുമായ ബദറുദ്ദീന്‍ അബ്ദുല്‍ മജീദും മുഖ്യ അതിഥികളായി ട്രോഫികള്‍ സമ്മാനിച്ചു.
പ്രസിഡന്റ് നജ്മുസ്സമാന്‍ ഐക്കരപ്പടി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സഹീര്‍ മജ്ദാല്‍ സ്വാഗതവും കോഓഡിനേറ്റര്‍ ശുഹൈബ് പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു. മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ ചെയര്മാന് സലീം പി. കരീം, രക്ഷാധികാരി രജീഷ് മലപ്പുറം, ജനറല്‍ സെക്രട്ടറി യൂനുസ് വളാഞ്ചേരി, ട്രഷറര്‍ റിഷാദ് പൊന്നാനി, സാബിത് ചിറക്കല്‍, ഇംതിയാസ്, ജാഫര്‍ ചേളാരി, യൂസഫ് മലപ്പുറം, മഹ്ഷൂഖ് റഹ്മാന്, റംശാദ്, ഷജീർ, അജ്മൽ, അപ്ഷാദ്, മുസമ്മിൽ, തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

