ഖസീം പ്രവാസി സംഘം ഇൻഡസ്ട്രിയൽ സിറ്റി യൂനിറ്റ് രൂപവത്കരിച്ചു
text_fieldsരാജൻ മനയൻകുളങ്ങര, വാഹിദ് മടവൂർ, വിപിൻ പുനലൂർ
ബുറൈദ: ഖസീം പ്രവാസി സംഘം ഇൻഡസ്ട്രിയൽ സിറ്റി യൂനിറ്റ് രൂപവത്കരിച്ചു. വാർഷിക സമ്മേളനം കേന്ദ്ര കമ്മിറ്റി ആക്ടിങ് സെക്രട്ടറി ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു. പുനലൂർ വഹാബ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മനാഫ് ചെറുവട്ടൂർ, രമേശൻ പോള ഇരിണാവ്, ദിനേശ് മണ്ണാർക്കാട് എന്നിവർ സംസാരിച്ചു.
ഭാരവാഹികളടക്കം ഒമ്പതംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. വാഹിദ് മടവൂർ (പ്രസി), രാജേഷ് തലശ്ശേരി (വൈ. പ്രസി), വിപിൻ പുനലൂർ (സെക്ര), സലാം വളാഞ്ചേരി (ജോ. സെക്ര), രാജൻ മനയൻകുളങ്ങര (ട്രഷ), ഷൈജു ആലക്കോട്, വിനോദ് വള്ളിക്കീഴ്, ഷിഹാബ് ചിറ്റാർ, ജോർജ് എടത്വ (കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയതാണ് പുതിയ കമ്മിറ്റി. രാജേഷ് തലശ്ശേരി സ്വാഗതവും വിപിൻ പുനലൂർ നന്ദിയും പറഞ്ഞു.