അൽ ഖസീം ഒ.ഐ.സി.സി ധനസഹായം കൈമാറി
text_fieldsഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി സ്വരൂപിച്ച ധനസഹായം കൈമാറുന്നു
ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൗഫലിെൻറ ചികിത്സാർഥം സ്വരൂപിച്ച ഫണ്ട് നൽകി. ട്രഷറർ അനസ് ഹമീദിൽനിന്ന് നൗഫലിനുവേണ്ടി പ്രസിഡൻറ് അബ്ദുറഹ്മാൻ തിരൂർ ഏറ്റുവാങ്ങി. പ്രസിഡൻറ് അബ്ദുൽ റഹ്മാൻ തിരൂർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, മുഖ്യ രക്ഷാധികാരി സക്കീർ പത്തറ, കലാകായിക കൺവീനർ സുധീർ കായംകുളം, ജോയിൻറ് സെക്രട്ടറിമാരായ റഹീം കണ്ണൂർ, സക്കീർ കുറ്റിപ്പുറം, ജോയന്റ് ട്രഷറർ ഷിയാസ് കണിയാപുരം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കോട് സ്വാഗതവും ട്രഷറർ അനസ് ഹമീദ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.

