Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽഖസീം ഒ.ഐ.സി.സി...

അൽഖസീം ഒ.ഐ.സി.സി പ്രതിഷേധ സംഗമം

text_fields
bookmark_border
അൽഖസീം ഒ.ഐ.സി.സി പ്രതിഷേധ സംഗമം
cancel
camera_alt

ഒ.​ഐ.​സി.​സി അ​ൽ​ഖ​സീം സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധ സം​ഗ​മം

Listen to this Article

ബുറൈദ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒ.ഐ.സി.സി അൽഖസീം സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു.

അക്രമം മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന കമ്മിറ്റിയും അറിഞ്ഞുകൊണ്ട്‌ തന്നെയാണ് എന്നും കമ്യൂണിസ്റ്റുകൾ നടത്തിയ അക്രമം മോദിയെയും അമിത്ഷായെയും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് എന്നും ഭാരവാഹികൾ പറഞ്ഞു.

പ്രസിഡന്റ് സക്കീര്‍ പത്തറ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രമോദ് കുര്യന്‍ കോട്ടയം, പ്രവര്‍ത്തക സമിതി അംഗങ്ങളായ അസീസ് കണ്ണൂർ, സക്കീര്‍ കുറ്റിപ്പുറം എന്നിവർ സംസാരിച്ചു.

മുഖ്യമന്ത്രിക്ക് നേരെ അടുത്തിടെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി സി.പി.എം നേതൃത്വത്തില്‍ കരുതിക്കൂട്ടി ആസൂത്രണം ചെയ്ത അക്രമമാണിതെന്നും ഒ.ഐ.സി.സി അൽഖസീം സെൻട്രൽ കമ്മിറ്റി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC
News Summary - Al Qasim OICC protest rally
Next Story