അൽ ഖസീം ഒ.ഐ.സി.സി ഓണാഘോഷം
text_fieldsഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റിയും ഖുബൈബ് ഏരിയാ കമ്മിറ്റിയും ചേർന്ന്
സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽനിന്ന്
ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റിയും ഖുബൈബ് ഏരിയാകമ്മിറ്റിയും ചേർന്ന് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടേയും വലിയവരുടേയും വടംവലി തുടങ്ങിയ കായിക പരിപാടികളോടെ ആരംഭിച്ചു. പൊതുസമ്മേളനത്തിൽ പ്രസിഡന്റ് അബ്ദുറഹ്മാൻ തിരൂർ അധ്യക്ഷത വഹിച്ചു.
മുഖ്യരക്ഷാധികാരി സക്കീർ പത്തറ ഉദ്ഘാടനം ചെയ്തു. അനീസ് ചുഴലി (കെ.എം.സി.സി), എൻജി. ബഷീർ, സുധീർ കായംകുളം എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കോട് സ്വാഗതവും ബഷീർ വെങ്ങാലിയിൽ നന്ദിയും പറഞ്ഞു. ഗായകരായ ജോസഫ് ജോർജ്, അൻവർ പൂക്കാടൻ, മുനീർ വയനാട്, ഗായിക നിബി അജയ് എന്നിവരുടെ നേതൃത്വത്തിൽ ‘ഈശൽ ബുറൈദ’യുടെ ഗാനസന്ധ്യ അരങ്ങേറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

