അൽ മുത്ലഖ് എക്സ് പ്രവാസി കൂട്ടായ്മ കുടുംബ സംഗമം
text_fieldsഅൽ മുത്ലഖ് എക്സ് പ്രവാസി കൂട്ടായ്മ കുടുംബ സംഗമത്തിൽ പങ്കെടുത്തവർ
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ഫർണിച്ചർ കമ്പനിയായ അൽ മുത്ലഖ് കമ്പനി ലിമിറ്റഡിൽനിന്നും പിരിഞ്ഞു നാട്ടിലേക്ക് മടങ്ങിയവരുടെ കൂട്ടായ്മയായ ‘അൽ മുത്ലഖ് എക്സ് പ്രവാസി വാട്സ് ആപ്പ് കൂട്ടായ്മ’ നാലാം കുടുംബ സംഗമം സംഘടിപ്പിച്ചു.
മലപ്പുറം തിരുനാവായ ഭാരതപ്പുഴ തീരത്തുള്ള ‘കൊളോഫ് സ്പോട്സ് സിറ്റി’യിൽ നടന്ന സംഗമത്തിൽ കേരളത്തിൽനിന്നും അങ്ങോളമിങ്ങോളമുള്ള സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറിൽപരം പേർ പങ്കെടുത്തു.
രാവിലെ ഒമ്പതിന് പ്രാർഥനഗാനത്തോടുകൂടി തുടങ്ങി വൈകുന്നേരം അഞ്ച് വരെ നടന്ന സംഗമം, കൂട്ടായ്മ ഭാരവാഹിയും വേങ്ങര പഞ്ചായത്ത് മഞ്ഞേമാട് വാർഡ് മെമ്പറുമായ ഹനീഫ വേങ്ങര ഉദ്ഘാടനം ചെയ്തു. ഹമീദ് ചെമ്മല അധ്യക്ഷത വഹിച്ചു. നസീർ പള്ളിക്കൽ രചന നിർവഹിച്ച് ആലപിച്ച സ്വാഗത ഗാനം സദസ്സിന് നവ്യാനുഭവമായി.
വിട പറഞ്ഞ സഹപ്രവർത്തകർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും മൗനപ്രാർഥന നിർവഹിക്കുകയും ചെയ്തു. ആറ് മുതിർന്ന സഹപ്രവർത്തകരെ ആദരിച്ചു.
ട്രെയിനർ ഡോ. സലീന ബാപ്പുട്ടി മോട്ടിവേഷൻ ക്ലാസ് നയിച്ചു. ഡോ. സലീന ബാപ്പുട്ടിയെ വനിത ലീഡർ കുൽസു അസു കോഴിക്കോട് പൊന്നാട അണിയിച്ചു. വാർഡ് മെംബറായി തിരഞ്ഞെടുക്കപ്പെട്ട സഹപ്രവർത്തകൻ ഹനീഫ വേങ്ങരയെയും അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട നിസാം കൊല്ലത്തിനെയും ഷാജു തൃശൂർ, സിദ്ദീഖ് പെരുമ്പാവൂർ എന്നിവർ പൊന്നാടയണിയിച്ചു.
സി.പി.ആർ. അസ്ന അവതാരകയായി. ഷാജു തൃശൂർ, നസീർ പള്ളിക്കൽ, നാസർ അങ്ങാടിപ്പുറം, മമ്മുട്ടി എടരിക്കോട്, മൊയ്തുട്ടി വേങ്ങര, സുഭാഷ് കോഴിക്കോട്, ജാഫർ കൊടുവള്ളി, ശരീഫ് കൊടുവള്ളി, അബ്ദുറഹ്മാൻ കൊടുവള്ളി, ഉസ്മാൻ കല്ലായി, മൊയ്ദീൻ വേങ്ങര, കരീം ആലുവ, നിസാം കൊല്ലം, അസീസ് ആനങ്ങാടി, സിദ്ദീഖ് പെരുമ്പാവൂർ, സുലൈമാൻ, മുജീബ്, അബൂബക്കർ, അബൂബക്കർ പുകയൂർ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെച്ചു.
മുൻ പ്രവാസിയും ഗായകനുമായ ഇബ്രാഹിം ചെമ്മാടിന്റെ നേതൃത്വത്തിൽ അരങ്ങേറിയ കലാവിരുന്നിൽ ബഷീർ വേങ്ങര, സുമയ്യ ഇരിമ്പിളിയം, റന ബഷീർ, തസ്നീം ബീരാഞ്ചിറ, ബേബി നുഹ കാസിം തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
വായ നേതൃത്വത്തിൽ കുഞ്ഞിമോൻ കുറ്റിപ്പുറം തബലയും മൊയ്ദീൻ കുട്ടി പട്ടർനടക്കാവ്, അഷ്റഫ് മുട്ടിക്കാട് തുടങ്ങിയവർ റിതം പാഡും ഹംസ കുറുകത്താണി ഹാർമോണിയവും വായിച്ചു. അഡ്മിൻ ചീഫ് അസു കോഴിക്കോട് സ്വാഗതവും നസീർ പള്ളിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

