Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ബി.​എ​സ്.​ഇ 10ാം...

സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് ഫലം; തു​ട​ർ​ച്ച​യാ​യി നൂ​റു​മേ​നി വി​ജ​യ​വു​മാ​യി അ​ൽ മു​ന സ്‌​കൂ​ൾ

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് ഫലം; തു​ട​ർ​ച്ച​യാ​യി നൂ​റു​മേ​നി വി​ജ​യ​വു​മാ​യി അ​ൽ മു​ന സ്‌​കൂ​ൾ
cancel
camera_alt

അ​മ​ൽ സാ​ദ്, ആ​രി​ഫ് മു​ഹ​മ്മ​ദ് സാ​ലിം, സ​യി​ദ മി​സ്ബാ, ഷ​സാ​ന മ​ഹ്‌​റീ​ൻ, മു​ഹ​മ്മ​ദ് ഫൈ​സ്, ഫ​ർ​ഹാ​ൻ അ​ഹ്മ​ദ്, സ​യ്യി​ദ് ത​മീം, സെ​യി​ൻ ഇ​ർ​ഫാ​ൻ, ന​ദീം മു​ഹ​മ്മ​ദ്, ഫാ​ത്തി​മ ഫി​ൽ​സാ, ഏ​ജീ​സ് ആ​ലം, അ​ലി​ശ്ബാ ഇ​ഖ്‌​ബാ​ൽ, മു​ഹ​മ്മ​ദ് റ​സീ​ൻ, റ​ബി​ക അ​ബ്​​ദു​ൽ സ​ലാം, അ​സ്‌​ന ഇ​ബ്രാ​ഹിം, വൈ​ഗാ, മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ, അ​ലാ ഫ​രീ​ഹ, മു​ഹ​മ്മ​ദ് നി​ഹാ​ൽ, ഐ​ഷ ആ​ലം, ഫാ​ത്തി​മ അ​ഞ്ജും

ദ​മ്മാം: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ തു​ട​ർ​ച്ച​യാ​യ 13ാം ത​വ​ണ​യും നൂ​റു​മേ​നി വി​ജ​യം ക​ര​സ്ഥ​മാ​ക്കി ദ​മ്മാം അ​ൽ മു​ന സ്‌​കൂ​ൾ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം ആ​വ​ർ​ത്തി​ച്ചു. പ​രീ​ക്ഷ​യെ​ഴു​തി​യ 76 വി​ദ്യാ​ർ​ത്ഥി​ക​ളും 50 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് വാ​ങ്ങി ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി. ഇ​തി​ൽ 55 ശ​ത​മാ​നം കു​ട്ടി​ക​ളും 80 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്ക് നേ​ടി​യാ​ണ് ഉ​ന്ന​ത​വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

98.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഹ​സ​ൻ അ​ഹ​മ്മ​ദ് സ്കൂ​ൾ ടോ​പ്പ​ർ ആ​യി. 97.6 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി അ​മ​ൽ സാ​ദ് ര​ണ്ടാം സ്ഥാ​ന​വും, ആ​രി​ഫ് മു​ഹ​മ്മ​ദ് സാ​ലിം (96.6), സ​യി​ദ മി​സ്ബാ (95.2) എ​ന്നി​വ​ർ ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ സ്കൂ​ൾ മെ​ഡ​ലി​സ്​​റ്റു​ക​ളാ​വു​ക​യും ചെ​യ്തു.

ഷ​സാ​ന മ​ഹ്‌​റീ​ൻ, മു​ഹ​മ്മ​ദ് ഫൈ​സ്, ഫ​ർ​ഹാ​ൻ അ​ഹ്മ​ദ്, സ​യ്യി​ദ് ത​മീം, സെ​യി​ൻ ഇ​ർ​ഫാ​ൻ, ന​ദീം മു​ഹ​മ്മ​ദ്, ഫാ​ത്തി​മ ഫി​ൽ​സാ, ഏ​ജീ​സ് ആ​ലം, അ​ലി​ശ്ബാ ഇ​ഖ്‌​ബാ​ൽ, മു​ഹ​മ്മ​ദ് റ​സീ​ൻ, റ​ബി​ക അ​ബ്​​ദു​ൽ സ​ലാം, അ​സ്‌​ന ഇ​ബ്രാ​ഹിം, വൈ​ഗാ, മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ, അ​ലാ ഫ​രീ​ഹ, മു​ഹ​മ്മ​ദ് നി​ഹാ​ൽ, ഐ​ഷ ആ​ലം, ഫാ​ത്തി​മ അ​ഞ്ചും എ​ന്നി​വ​ർ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി സ്കൂ​ളി​െൻറ യ​ശ​സ്സു​യ​ർ​ത്തി. മി​ക​ച്ച വി​ജ​യം കാ​ഴ്ച​വെ​ച്ച വി​ദ്യാ​ർ​ത്ഥി​ക​ളെ​യും അ​തി​നാ​യി പ്ര​യ​ത്നി​ച്ച അ​ധ്യാ​പ​ക​രെ​യും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ടി.​പി. മു​ഹ​മ്മ​ദ്, ജ​ന​റ​ൽ മാ​നേ​ജ​ർ കാ​ദ​ർ മാ​സ്​​റ്റ​ർ, പ്രി​ൻ​സി​പ്പ​ൽ നൗ​ഫ​ൽ പാ​ല​ക്കോ​ത്, പ്ര​ധാ​ന​ധ്യാ​പ​ക​രാ​യ പ്ര​ദീ​പ് കു​മാ​ർ, വ​സു​ധ അ​ഭ​യ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE ResultsCBSE 10Al Muna SchoolSaudi Arabia News
News Summary - Al Muna School continues to achieve success with over 100 students
Next Story