അൽ മുന ഇന്ത്യൻ സ്കൂൾ കെ.ജി ഗ്രാജ്വേഷൻ സംഘടിപ്പിച്ചു
text_fieldsഅൽ മുന ഇന്ത്യൻ സ്കൂൾ കെ.ജി ഗ്രാജ്വേഷൻ ചടങ്ങ്
ദമ്മാം: അൽ മുന ഇന്ത്യൻ സ്കൂൾ കിന്റർഗാർട്ടൺ ഗ്രാജ്വേഷൻ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. മാനേജർ കാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കാസിം ഷാജഹാൻ അധ്യക്ഷത വഹിച്ചു. രണ്ടുവർഷത്തെ കിന്റർഗാർട്ടൺ പഠനം പൂർത്തിയാക്കിയ 150ൽപരം കൊച്ചു ബിരുദധാരികൾ നീലനിറത്തിലുള്ള ഗൗണും ഗ്രാജ്വേഷൻ ക്യാപ്പും അണിഞ്ഞു വേദിയിലെത്തി.
അതിഥികളിൽനിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ദമ്മാമിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരായ ആലിക്കുട്ടി ഒളവട്ടൂർ, ബിജു കല്ലുമല, ഹുസൈൻ വേങ്ങര, പോൾ വർഗീസ്, അസ്ലം കോഴിക്കോട്, ബഷീർ പാങ്ങ്, നൗഷാദ് ഇരിക്കൂർ എന്നിവർ അതിഥികളായി. പ്രീ കെ.ജി വിദ്യാർഥികളുടെ സംഘനൃത്തവും എൽ.കെ.ജി വിദ്യാർഥികളുടെ വെൽക്കം ഡാൻസും പരിപാടിക്ക് വർണപ്പകിട്ടേകി.
ഒരു വർഷത്തെ കിന്റർഗാർട്ടൻ ആക്ടിവിറ്റി റിപ്പോർട്ട് യു.കെ.ജി വിദ്യാർഥികൾ മൾട്ടി മീഡിയ സഹായത്തോടെ അവതരിപ്പിച്ചത് രക്ഷിതാക്കളിലേറെ കൗതുകമുണ്ടാക്കി. ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, പ്രധാനാധ്യാപകരായ പ്രദീപ് കുമാർ, വസുധ അഭയ, പ്രിയ രാജേഷ്, സ്റ്റാഫ് സെക്രട്ടറി മാരായ ശിഹാബ് മാസ്റ്റർ, പ്രീജ എന്നിവർ ആശംസകൾ നേർന്നു. കെ.ജി കോഓഡിനേറ്റർ ശകുന്തള ജോഷി സ്വാഗതവും കൺവീനർ ലിൻസി സൂസൻ നന്ദിയും പറഞ്ഞു. മുഹമ്മദ് അലി, ഉണ്ണീൻ, ശിഹാബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

