Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'അ​ൽ മൊ​ഹെ​ദ് അ​ൽ...

'അ​ൽ മൊ​ഹെ​ദ് അ​ൽ ഹി​ന്ദി 2021': ഇ​ന്ത്യ-​സൗ​ദി സം​യു​ക്ത നാ​വി​ക സേ​നാ​ഭ്യാ​സം ജു​ബൈ​ലി​ൽ തു​ട​ങ്ങി

text_fields
bookmark_border
അ​ൽ മൊ​ഹെ​ദ് അ​ൽ ഹി​ന്ദി 2021: ഇ​ന്ത്യ-​സൗ​ദി സം​യു​ക്ത നാ​വി​ക സേ​നാ​ഭ്യാ​സം ജു​ബൈ​ലി​ൽ തു​ട​ങ്ങി
cancel

ജു​ബൈ​ൽ: ഇ​ന്ത്യ​യും സൗ​ദി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന നാ​വി​ക സേ​നാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ജു​ബൈ​ലി​ൽ തു​ട​ങ്ങി.ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ൽ വ്യാ​പാ​രം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം, വാ​ണി​ജ്യം, വൈ​ദ്യ​ശാ​സ്ത്ര ഗ​വേ​ഷ​ണം, ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള കൈ​മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കാ​നു​ള്ള തു​ട​ക്ക​മാ​യാ​ണ് ജു​ബൈ​ലി​ൽ ന​ട​ക്കു​ന്ന നാ​വി​ക അ​ഭ്യാ​സ​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​വും സൈ​നി​ക പ​രി​ശീ​ല​ന​വും കൂ​ടി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ-​സൗ​ദി നാ​വി​ക അ​ഭ്യാ​സ​ത്തി​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ക​പ്പ​ൽ ഐ.​എ​ൻ.​എ​സ് കൊ​ച്ചി ക​ഴി​ഞ്ഞ​യാ​ഴ്ച ജു​ബൈ​ലി​ൽ ന​ങ്കൂ​ര​മി​ട്ടി​ട്ടു​ണ്ട്. 'അ​ൽ മൊ​ഹെ​ദ് അ​ൽ ഹി​ന്ദി 2021' എ​ന്ന് ശീ​ർ​ഷ​ക​ത്തി​ലു​ള്ള അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​െൻറ ഭാ​ഗ​മാ​യു​ള്ള തു​റ​മു​ഖ​ഘ​ട്ടം തി​ങ്ക​ളാ​ഴ്ച​യും ക​ട​ൽ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ബു​ധ​നാ​ഴ്ച​യും ന​ട​ന്നു.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​മേ​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ത​ന്ത്ര​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടി​െൻറ ഭാ​ഗ​മാ​ണ്. നാ​വി​ക പ​രി​ശീ​ല​നം ര​ണ്ട് നാ​വി​ക​സേ​ന​ക​ൾ ത​മ്മി​ലു​ള്ള പ​ര​സ്പ​ര പ്ര​വ​ർ​ത്ത​ന​ത്തെ മ​ന​സ്സി​ലാ​ക്കാ​നും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നും വ​ള​രെ സ​ഹാ​യി​ക്കും.

ഇ​ന്ത്യ-​സൗ​ദി ഉ​ഭ​യ​ക​ക്ഷി പ്ര​തി​രോ​ധ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കു​ന്ന ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ക​പ്പ​ലു​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യെ മേ​ഖ​ല​യി​ലെ സ​മു​ദ്ര​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി കൂ​ടു​ത​ലാ​യി വി​ന്യ​സി​ക്കു​ക​യാ​ണ്.

ഹൈ​ഡോ​ഗ്രാ​ഫി​ക് സ​ർ​വേ​ക​ൾ, ക​ട​ലി​ലെ തി​ര​ച്ചി​ൽ, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം, ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ​ക്ക്​ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യാ​ണ്​ മു​ന്നി​ൽ​നി​ന്ന് സൗ​ദി​യെ സ​ഹാ​യി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച അ​ബൂ​ദ​ബി തീ​ര​ത്ത് യു.​എ.​ഇ നാ​വി​ക​സേ​ന​യു​മാ​യി സ​മാ​ന​മാ​യ നാ​വി​ക​അ​ഭ്യാ​സം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് യു​ദ്ധ​ക്ക​പ്പ​ൽ സൗ​ദി​യി​ലെ​ത്തി​യ​ത്.

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​ക്കാ​യി നി​ർ​മി​ച്ച മൂ​ന്ന് ക്ലാ​സ് സ്​​റ്റെ​ൽ​ത്ത് ഗൈ​ഡ​ഡ് - മി​സൈ​ൽ ഡി​സ്ട്രോ​യ​റു​ക​ളി​ൽ ഒ​ന്നാ​ണ് ഐ.​എ​ൻ.​എ​സ് കൊ​ച്ചി. 2015ൽ ​ക​മീ​ഷ​ൻ ചെ​യ്ത ക​പ്പ​ലി​ന് വാ​യു​വി​ൽ​നി​ന്നോ ക​ട​ലി​ൽ​നി​ന്നോ ഉ​ള്ള ഏ​തു ഭീ​ഷ​ണി​യെ​യും നി​ർ​വീ​ര്യ​മാ​ക്കാ​ൻ ശേ​ഷി​യു​ണ്ട്.

അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ളും സെ​ൻ​സ​റു​ക​ളും ഡി​ജി​റ്റ​ൽ നെ​റ്റ്‌​വ​ർ​ക്കു​ക​ളും ഇ​തി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. ഇ​ന്ത്യ-​സൗ​ദി നാ​വി​ക പ​രി​ശീ​ല​ന​ത്തി​ൽ നി​ര​വ​ധി ക​ട​ൽ അ​ഭ്യാ​സ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ ആ​ദ്യ പ​രി​ശീ​ല​ന​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ഇ​ന്ത്യ​ൻ വെ​സ്​​റ്റേ​ൺ ഫ്ലീ​റ്റ് ക​മാ​ൻ​ഡ​ർ ക​പ്പ​ലി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-Saudi'Al Mohd Al Hindi 2021'
News Summary - 'Al Mohd Al Hindi 2021': India-Saudi Joint Naval Base in Jubilee Has started
Next Story