അൽ മർസൂഖ് ജൂനിയർ ചാമ്പ്യൻസ് കപ്പ്; കിംസ് ഹെൽത്ത് ജെ.എഫ്.സിക്ക് ഇരട്ടക്കിരീടം
text_fieldsഅണ്ടർ 10 വിഭാഗം ജേതാക്കൾ
ജുബൈൽ: ആവേശപ്പോരാട്ടങ്ങൾക്കൊടുവിൽ അൽ മർസൂഖ് ജൂനിയർ ചാമ്പ്യൻസ് കപ്പ് 2026-ൽ കിംസ് ഹെൽത്ത് ജെ.എഫ്.സി സോക്കർ അക്കാദമിക്ക് ഇരട്ട കിരീടം. ജുബൈൽ അരീന സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറിൽ 28 ടീമുകളാണ് മാറ്റുരച്ചത്.രണ്ട് വിഭാഗങ്ങളിൽ കിരീടം നേടിയാണ് കിംസ് ഹെൽത്ത് ജെ.എഫ്.സി ടൂർണമെൻറിലെ കരുത്തറിയിച്ചത്.
അണ്ടർ 14 വിഭാഗം ജേതാക്കൾ
അണ്ടർ 10 വിഭാഗത്തിൽ മലബാർ യുനൈറ്റഡ് സോക്കർ അക്കാദമിയെ പരാജയപ്പെടുത്തി കിംസ് ഹെൽത്ത് ജെ.എഫ്.സി ചാമ്പ്യന്മാരായി. അണ്ടർ 14 വിഭാഗത്തിൽ ജി.എം.ഇ റിയാദ് സോക്കർ അക്കാദമിയെ തകർത്ത് കിംസ് ഹെൽത്ത് ജെ.എഫ്.സി വീണ്ടും കിരീടം ചൂടി. അണ്ടർ 17 വിഭാഗത്തിൽ റിയാദിലെ യൂത്ത് സോക്കർ അക്കാദമി ജേതാക്കളായി. ഫൈനൽ അൽ മർസൂഖ് കോൺട്രാക്റ്റിങ് കമ്പനി ജനറൽ മാനേജർ മുജീബ്, കിംസ് ഹെൽത്ത് സി.ഒ.ഒ സാദിഖ് അലി, ഡിഫ പ്രസിഡൻറ് ഷമീർ കൊടിയത്തൂർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
അണ്ടർ 17 വിഭാഗം ജേതാക്കൾ
ജുബൈലിലെ പ്രമുഖ കലാ-സാംസ്കാരിക വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.ട്രോഫികൾ ടൂർണമെൻറ് സ്പോൺസർമാർ വിതരണം ചെയ്തു. സ്പോൺസർമാർക്കുള്ള സ്നേഹോപഹാരങ്ങളും ചടങ്ങിൽ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

