അൽ മർസൂഖ് ജെ.എഫ്.സി ജൂനിയർ ചാമ്പ്യൻസ് കപ്പ് 2026 ജനുവരിയിൽ
text_fieldsഅൽ മർസൂഖ് ജെ.എഫ്.സി ജൂനിയർ ചാമ്പ്യൻസ് കപ്പിെൻറ ലോഗോ പ്രകാശന ചടങ്ങ്
ജുബൈൽ: ജുബൈൽ എഫ്.സി സോക്കർ അക്കാദമി സംഘടിപ്പിക്കുന്ന അൽ മർസൂഖ് ജെ.എഫ്.സി ജൂനിയർ ചാമ്പ്യൻസ് കപ്പ് 2026 ജനുവരി 23, 30 തീയതികളിലായി ജുബൈൽ ഫിഫ അറീന സ്റ്റേഡിയത്തിൽ നടക്കുമെന്ന് ടൂർണമെൻറ് സംഘാടകർ അറിയിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും പ്രമുഖ സോക്കർ അക്കാദമികളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് അണ്ടർ 10, അണ്ടർ 14, അണ്ടർ 17 എന്നീ വിഭാഗങ്ങളിലായാണ് നടക്കുക.
മൊത്തം 24 ടീമുകൾ മത്സരിക്കുന്ന ടൂർണമെൻറിലൂടെ യുവതാരങ്ങൾക്ക് മികച്ച മത്സരാനുഭവവും കഴിവ് തെളിയിക്കാനുള്ള വേദിയും ഒരുക്കുകയാണ് ലക്ഷ്യം. ടൂർണമെൻറ് ചെയർമാനായി അശ്വിനെ തെരഞ്ഞെടുത്തു. ഇൽയാസ് കൺവീനറായും ശാമിൽ ജോയിൻറ് ചെയർമാനായും അൻഫാർ ജോയിൻറ് കൺവീനറായും ഷാഫി മീഡിയ കോഓഡിനേറ്ററായും പ്രവർത്തിക്കും. അജിനും ആഷിഖും ആണ് ടെക്നിക്കൽ ടീമംഗങ്ങൾ. ടൂർണമെൻറിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ 0592925521, 0502414025 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

