അൽ മാനി ചലഞ്ചേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ് ഐ.സി.സി ഖമീസ് ജേതാക്കൾ
text_fieldsഅൽ മാനി ചലഞ്ചേഴ്സ് ക്രിക്കറ്റ് ടൂർണമെൻറ് വിജയിച്ച ടീം ഐ.സി.സി ഖമീസ് ട്രോഫിയുമായി
അബ്ഹ: അൽമാനി ചലഞ്ചേഴ്സ് അസ്സീറിലെ പ്രമുഖ ടീമുകളെ അണിനിരത്തി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ഐ.സി.സി ഖമീസ് ജേതാക്കളായി.
ഖമീസ് മുശൈത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഐ.സി.സി ഖമീസ് അൽ മാനി ചലഞ്ചേഴ്സിനെ നേരിട്ടു. ഫൈനൽ പോരാട്ടത്തിൽ 8 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഐ.സി.സി 5.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. കളിയിലെയും ടൂർണമെന്റിലെയും മികച്ച താരമായി ഐ.സി.സി ക്യാപ്റ്റൻ കൂടിയായ ശഫീക്ക് പ്യാരിയെ തിരഞ്ഞെടുത്തു. സമ്മാന കൂപ്പണിലൂടെ ഐഫോൺ ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ കാണികൾക്ക് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

