അൽ മനാർ സ്കൂൾ കാബിനറ്റ് തെരഞ്ഞെടുപ്പ്
text_fieldsയാംബു അൽ മനാർ ഇൻറർനാഷനൽ സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ വിജയിച്ച വിദ്യാർഥികളുടെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന്
യാംബു: യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂളിൽ കാബിനറ്റ് തിരഞ്ഞെടുപ്പ് നടത്തി. നാലു മുതൽ പത്തു വരെയുള്ള വിദ്യാർഥികൾ ബാലറ്റ് പേപ്പർ ഉപയോഗപ്പെടുത്തി വോട്ട് രേഖപ്പെടുത്തിയാണ് സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തിയത്. ബോയ്സ് വിഭാഗത്തിൽ അഹ്മദ് സാദ് (ഹെഡ് ബോയ്), അഫ്നാൻ ഹബീബ് (ഡെപ്യൂട്ടി ഹെഡ്ബോയ്), ആരോൺ ബിനു സാം (വളന്റിയർ ക്യാപ്റ്റൻ), മുഹമ്മദ് ഫാലിഹ് (ആർട്സ് സെക്രട്ടറി), ആരോൺ എബി തോമസ് (സ്പോർട്സ് ക്യാപ്റ്റൻ), നിഷാത്ത് അലി ശൈഖ് (ഡെപ്യൂട്ടി സ്പോർട്സ് ക്യാപ്റ്റൻ) എന്നിവരും ഗേൾസ് വിഭാഗത്തിൽ കാതറിൻ മെറിയ ബിനു (ഹെഡ് ഗേൾ ), അഥീന ജോസഫ് (ഡെപ്യൂട്ടി ഹെഡ്ഗേൾ ), ദാനിയ പർവീൻ (വളന്റിയർ ക്യാപ്റ്റൻ), സന പർവീൻ (ആർട്സ് സെക്രട്ടറി), മിൻഹ കമർ (സ്പോർട്സ് ക്യാപ്റ്റൻ), സന പർവീൻ ( ഡെപ്യൂട്ടി സ്പോർട്സ് ക്യാപ്റ്റൻ) എന്നിവരെയും തെരഞ്ഞെടുത്തു.
ബോയ്സ് വിഭാഗം സ്ഥാനാരോഹണ ചടങ്ങിൽ നിന്ന്.
ബോയ്സ് വിഭാഗത്തിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ പുതുതായി തിരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ബോയ്സ് സെക്ഷൻ അഡ്മിനിസ്ട്രേഷൻ മാനേജർ മുസാഹിദ് ഖാലിദ് അൽ രിഫാഇ, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകൻ എൻ.കെ ശിഹാബുദ്ദീൻ സ്വാഗതവും ഹെഡ് ബോയ് അഹ്മദ് സാദ് നന്ദിയും പറഞ്ഞു. തലാൽ ഖുറൈഷി ഖുർആൻ പാരായണം നടത്തി.
ഗേൾസ് വിഭാഗം സ്ഥാനാരോഹണ ചടങ്ങിൽ ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ രഹ്ന ഹരീഷ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. നജ്മ പർവീൻ ചടങ്ങിൽ സംബന്ധിച്ചു. അമത്തുൻ നാഫി അസ്കിയ ഖുർആൻ പാരായണം നടത്തി. അധ്യാപിക കെ. ജ്യോതി സ്വാഗതവും ഹെഡ് ഗേൾ കാതറിൻ മെറിയ ബിനു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

