അൽ മദ്റസത്തുൽ ഇസ്ലാമിയ്യ ആർട്സ് ഫെസ്റ്റ് വർണാഭമായി
text_fieldsഅൽ മദ്റസത്തുൽ ഇസ്ലാമിയ്യ ആർട്സ് ഫെസ്റ്റ് ഇബ്രാഹീം സുബ്ഹാൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: തനിമ സാംസ്കാരിക വേദിക്ക് കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുൽ ഇസ്ലാമിയ മദ്റസകളുടെ ആർട്സ് ഫെസ്റ്റ് വൈവിധ്യമാർന്ന കലാസാഹിത്യ മത്സരങ്ങളോടെ സമാപിച്ചു. ആറ് മദ്റസകൾ പങ്കെടുത്ത പരിപാടിയിൽ 200ലധികം കുട്ടികൾ പങ്കെടുത്തു. വർണാഭമായ വിളംബര ജാഥയോടെ നാന്ദി കുറിച്ച ആർട്സ് ഫെസ്റ്റ് ഇബ്രാഹീം സുബ്ഹാൻ ഉദ്ഘാടനം ചെയ്തു.
ഹാനിയ നിഷാദ് ഖിറാഅത്ത് നടത്തി. മദ്റസ രക്ഷാധികാരികളായ സിദ്ദിഖ് ജമാൽ, സദ്റുദ്ദീൻ കിഴിശ്ശേരി, തൗഫീഖുറഹ്മാൻ, പി.പി. അബ്ദുല്ലത്തീഫ്, ഫൈസൽ കൊല്ലം, സബ്ന ലത്തീഫ് എന്നിവർ സന്നിഹിതരായിരുന്നു. നാല് വേദികളിലായി കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
മലസ്, സുലൈ, റൗദ, മുറബ്ബ, ഒലയ്യ, ഗുറാബി എന്നിവിടങ്ങളിൽനിന്നുള്ള മദ്റസകൾ ആർട്സ് ഫെസ്റ്റിൽ മാറ്റുരച്ചു.
കിഡ്സ് വിഭാഗത്തിൽ തനസ് ഷാനിദ്, ഹമദ്, ആയിശ എന്നിവർ മെമ്മറി ടെസ്റ്റിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. റഫാൻ നബീൽ, സാഹാരിഷ്, തനസ് ഷാനിദ് എന്നിവർക്കാണ് സ്റ്റോറി ടെല്ലിങ്ങിൽ ആദ്യസ്ഥാനങ്ങൾ. ഖുർആൻ പാരായണത്തിൽ സായ്നാബ് ബിൻത് അമൽ (ഒന്നാം സ്ഥാനം), ആയിഷ (രണ്ടാം സ്ഥാനം), തനസ് ഷാനിദ് (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. ഇൻസാ ഫയിസ്, ആഹിൽ, ദുആ ഫാത്തിമ, ഹൈബൽ എന്നിവർ ആക്ഷൻ സോങ്ങിലും റഫാൻ നബീൽ, ആഹിൽ, ഹമ്മദ് എന്നിവർ അറബിക് പദ്യാലാപനത്തിലും ആദ്യസ്ഥാനങ്ങൾ നേടി.
സബ്ജൂനിയർ ബാങ്ക് വിളിയിൽ ഫൗസാൻ ആഷിഖ്, ആക്ടാസ് അസ്ലം, അമീൻ മുഹമ്മദ്, മൻഹ, ഖദീജ അസ്ലം, നുസ്ഹ എന്നിവരും അറബിക് പദ്യത്തിൽ ഇശൽ മങ്കരത്തൊടി, ഫൗസാൻ ആഷിഖ്, ആസിൻ നബീൽ എന്നിവരും വിജയികളായി. മോണോആക്റ്റിൽ ഇശൽ, അമീൻ മുഹമ്മദ്, അബ്ദുൽ ഹലീം എന്നിവരും ഇസ്ലാമിക ഗാനത്തിൽ ഇശൽ മങ്കരത്തൊടി, ആയിഷ ഹെളൂം, നജിഹ് റഹ്മാൻ എന്നിവരും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഖുർആൻ പാരായണത്തിൽ ഇശൽ മങ്കരത്തൊടി, ഫൗസാൻ ആഷിഖ്, ആയിഷ ഹാലൂം എന്നിവർ വിജയികളായി. ജൂനിയർ ഇസ്ലാമിക ഗാനം അയന നൗറീൻ, ലൈല, അദിയാ, ഹായ ഹനീഷ്, ഹയ സുൾഫിക്കർ എന്നിവരും അറബിക് പദ്യപാരായണത്തിൽ ബാർസ ഫാത്തിമ, ഷഹദ്, ആലിയ എന്നിവരും വിജയിച്ചു.
മിമിക്രിയിൽ മുഹമ്മദ് സയൻ, റൈഹാൻ ആദിൽ എന്നിവർക്കാണ് ആദ്യസ്ഥാനങ്ങൾ. പ്രസംഗ മത്സരത്തിൽ ആലിയ, ഹയ ഹനീഷ്, ഇസ എന്നിവരും ഖുർആൻ പാരായണത്തിൽ നഹ്യാൻ അബ്ദുല്ലത്തീഫ്, ആലിയ, ഫിൽസ ഫാത്തിമ എന്നിവരും വിജയിച്ചു.
സീനിയർ പ്രസംഗ മത്സരത്തിൽ ഫിസ ഹാഫിസ ഫസൽ, വിദാദ് റഷീദ്, നിഹില റാഫി എന്നിവരാണ് വിജയികൾ. ഇസ്ലാമിക ഗാനത്തിൽ സൽമാൻ റഹ്മാത്തുല്ല, ഹാനിയ, ഫാത്തിമ സഹ്റ എന്നിവർക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ. ഖുർആൻ പാരായണത്തിൽ ഫിസ ഹാഫിസ ഫസൽ, ആയിഷ ഇഫ്ഫ, സൽമാൻ റഹ്മത്തുല്ല എന്നിവർ വിജയികളായി. ഷോർട്ട് ഫിലിം മേക്കിങ്ങിൽ നുഹ ആയിഷയാണ് ഏക വിജയി.
സമാപന ചടങ്ങിൽ തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് സിദ്ദിഖ് ജമാൽ സംസാരിച്ചു. ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൻ ഷഹനാസ് സാഹിൽ, സ്കൈ നെറ്റ് സൊല്യൂഷൻസ് എം.ഡി ഇബ്രാഹിം കാരമൂല, താജുദ്ദീൻ ഓമശ്ശേരി, നസീർ നദ്വി, സാജിദ ഫസൽ, ഉമ്മു കുൽസു എന്നിവർ സമ്മാനങ്ങൾ നൽകി.
സുഹൈൽ മങ്കരത്തൊടി, ഹിഷാം പൊന്നാനി, ഡോ. നുസ്റത്ത്, അസ്ലം, അഫ്നിദ അഷ്ഫാഖ്, ജാമിയ ഖലീൽ, റൻസില, നാസർ ആലുവ, അസ്ലം ആലുവ, അഷ്ഫാഖ് കക്കോടി, ഫിസ ബാസിത്, അൽഷ ജവാദ്, എൻ.എൻ. ദാവൂദ്, ശിഹാബ് കുണ്ടൂർ, അബ്ദുൽ അസീസ് പൊറ്റശ്ശേരി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർ സാജിദ് അലി ചേന്ദമംഗല്ലൂർ സ്വാഗതവും അംജദ് അലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

