സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി അൽ ഖൊസാമ സ്കൂൾ
text_fieldsആർ.എസ്. റിഷിത്, അർജുൻ ലല്ലു കരുൺ, റൂബൻ ജേക്കബ്, കൽപ് അജയ് ദബ്ല, അലിസ അൽതാഫ് ഖാൻ, ദിയ ധീരജ്, എലിന മനു മാത്യു
ദമ്മാം: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ഇത്തവണയും നൂറുമേനി വിജയം കരസ്ഥമാക്കി അൽ ഖൊസാമ ഇൻറർനാഷനൽ സ്കൂൾ. പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ 54 ശതമാനത്തിലധികം പേരും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയാണ് സ്കൂളിെൻറ യശസ്സുയർത്തിയത്. 99.8 ശതമാനം മാർക്ക് നേടി ആർ.എസ്. റിഷിത് സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയായി.
ഗണിതം, സയൻസ്, സോഷ്യൽ സയൻസ്, മലയാളം, ഐ.ടി എന്നീ വിഷയങ്ങളിൽ നൂറ് ശതമാനം മാർക്കും റിഷിത് സ്വന്തമാക്കിയിട്ടുണ്ട്. അർജുൻ ലല്ലു കരുൺ (98.4 ശതമാനം), റൂബൻ ജേക്കബ് (98), കൽപ് അജയ് ദബ്ല (96.4), അലിസ അൽതാഫ് ഖാൻ (96.4), ദിയ ധീരജ് (96.4), എലിന മനു മാത്യു (96) എന്നീ കുട്ടികളും ഉയർന്ന മാർക്ക് നേടി വിജയം സ്വന്തമാക്കി.
കൂടാതെ അർജുൻ ലല്ലു കരുൺ, ഫൈസ മൻഹ, എലിന മനു മാത്യു എന്നിവർ ഐ.ടിയിൽ മുഴുവൻ മാർക്കും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ചരിത്ര നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സ്കൂൾ മാനേജ്മെൻറും പ്രിൻസിപ്പൽ സൂസൻ ലിജു ഐപ്പും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

