വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് അംഗങ്ങൾ ഗ്ലോബൽ, മിഡിൽ ഈസ്റ്റ് നേതൃനിരയിലേക്ക്
text_fieldsമൂസ കോയ, നജീം എരഞ്ഞിക്കൽ, ജമീല ഗുലാം ഫൈസൽ, രതി നാഗ, അഖിഷേക് സത്യൻ
ദമ്മാം: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതൃനിരയിലേക്ക് അൽ ഖോബാർ പ്രൊവിൻസിൽനിന്നുള്ള പ്രവർത്തകരും. മൂസ കോയ (ഗ്ലോബൽ സെക്രട്ടറി ജനറൽ), നജീബ് അരഞ്ഞിക്കൽ (ഗ്ലോബൽ ഫോറം ചെയർമാൻ, എജുക്കേഷൻ, ആർട്ട് ആൻഡ് കൾച്ചർ), അൽ ഖോബാർ പ്രൊവിൻസ് വനിതാ വിഭാഗം മെമ്പർ ജമീലാ ഗുലാം ഫൈസൽ (ഗ്ലോബൽ വിമൻസ് കൗൺസിൽ ട്രഷറർ) എന്നിവർ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ (ദുബൈ), ബേബി മാത്യൂ സോമതീരം (പ്രസിഡന്റ്, തിരുവനന്തപുരം), തോമസ് ചെല്ലത്തും (ട്രഷറർ, ഡാലസ് യു.എസ്.എ), ഗുഡ്വിൽ അംബാസഡർ ജോണി കുരുവിള (ഒമാൻ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വനിത കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ദുബൈയിൽനിന്നുള്ള എസ്തർ ഐസക് ആണ്.
2025-27 കാലത്തേക്കുള്ള മിഡിൽ ഈസ്റ്റ് റീജൻ വൈസ് പ്രസിഡന്റ് ഓർഗനൈേസഷൻ ഡെവലപ്മെന്റായി അൽ ഖോബാർ പ്രൊവിൻസിന്റെ അഭിഷേക് സത്യനെയും അൽ ഖോബാർ വനിതാ വിഭാഗം അംഗം രതി നാഗയെ മിഡിൽ ഈസ്റ്റ് വിമൻസ് ഫോറം ട്രഷററായും തെരഞ്ഞെടുത്തു. യു.എ.ഇയിലെ ഷാർജ കോർണിഷ് ഹോട്ടലിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ ബൈനിയൽ കോൺഫെറൻസിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
അൽ ഖോബാർ പ്രൊവിൻസിനെ പ്രതിനിധീകരിച്ചു മുഖ്യ രക്ഷാധികാരി മൂസ കോയ, അഡ്വൈസറി ബോർഡ് ചെയർമാൻ നജീബ് അരഞ്ഞിക്കൽ, പ്രൊവിൻസ് ചെയർമാൻ ഗുലാം ഫൈസൽ, പ്രസിഡന്റ് ഷമീം കാട്ടക്കട, ട്രഷറർ അജീം ജാലാലുദീൻ, ജോയിൻറ് സെക്രട്ടറി ദിലീപ് കുമാർ, മെമ്പർമാരായ ലെനിൻ കുറുപ്പ്, റോയി വർഗീസ് വനിതാ വിഭാഗം പ്രസിഡന്റ് അനുപമ ദിലീപ്, വൈസ് പ്രസിഡന്റ് സുജ റോയ് എന്നിവർ ബൈനിയൽ കോൺഫറൻസിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

