അൽ ഖോബാർ ഒ.ഐ.സി.സി ഡോ. മൻമോഹൻ സിങ്ങ് അനുസ്മരണം
text_fieldsഒ.ഐ.സി.സി അൽ ഖോബാർ ഏരിയ കമ്മിറ്റിയുടെ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്യുന്നു
അൽ ഖോബാർ: ഇന്ത്യ കണ്ട കഴിവുറ്റ സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളും ഇന്ത്യയുടെ 14ാം പ്രധാനമന്ത്രിയുമായിരുന്ന ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അൽ ഖോബാർ ഒ.ഐ.സി.സി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ആദരസൂചകമായി മൗന പ്രാർഥനയോടുകൂടി ആരംഭിച്ചു. പ്രസിഡൻറ് എ.കെ. സജൂബ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി പ്രതിനിധിയായ ജോൺ കോശി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജി.പി. രാജേഷ്, ട്രഷറർ ഷൈൻ കരുനാഗപ്പള്ളി, ഷിബിൻ ആറ്റുവ, സക്കീർ റഫ, സുബൈർ പാറക്കൽ, സാജിദ് പാറമേൽ എന്നിവർ സംസാരിച്ചു.
യോഗത്തോടനുബന്ധിച്ച് അൽ ഖോബാർ റഫ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം റഫ ഓപറേഷൻസ് മാനേജർ അബ്ദുൽ അസീസ് നിർവഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ പ്രതിനിധി ജോൺ കോശിയും എ.കെ. സജൂബും ജി.പി. രാജേഷും ചേർന്ന് ഏറ്റുവാങ്ങി. ട്രഷറർ ഷൈൻ കരുനാഗപ്പള്ളി നന്ദി പറഞ്ഞു.

