പൊതുസ്ഥലത്ത് സ്മാർട്ട് ഇരിപ്പിടങ്ങളുമായി അൽഖോബാർ മുനിസിപ്പാലിറ്റി
text_fieldsഅൽഖോബാറിലെ സ്മാർട്ട് ഇരിപ്പിടം
അൽഖോബാർ: നഗരത്തിലെ ആളുകളെത്തുന്ന പൊതുസ്ഥലങ്ങളിൽ അൽഖോബാർ മുനിസിപ്പാലിറ്റി സ്മാർട്ട് ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നു. പരിസ്ഥിതിക്ക് അനുയോജ്യമായതും സോളാർ സംവിധാനത്തിൽ പ്രവർത്തിക്കുന്നതുമായ ഇരിപ്പിടങ്ങളാണ് പട്ടണത്തിലെ ആളുകളെത്തുന്ന പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കാൻ മുനിസിപ്പാലിറ്റി ആരംഭിച്ചിരിക്കുന്നത്. പട്ടണത്തിലെ ജീവിത നിലവാരം മികച്ചതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സൗരോർജത്തിൽ പ്രവർത്തിക്കുന്ന നിരവധി പരിസ്ഥിതി സൗഹൃദ ഇരിപ്പിടങ്ങൾ സ്ഥാപിച്ചതായി അൽഖോബാർ ബലദിയ മേധാവി എൻജി. സുൽത്താൻ അൽസാഇദി പറഞ്ഞു. യു.എസ്.ബി പോർട്ടുകൾ, രാത്രി ലൈറ്റുകൾ എന്നിവക്ക് പുറമെ മൊബൈൽ ഉപകരണങ്ങൾക്കായുള്ള വയർലെസ് ചാർജിങ് സേവനവും ഉൾപ്പെടുന്നതാണ് ഒരോ ഇരിപ്പിടങ്ങളും.
നൂതന സാേങ്കതിക വിദ്യയിൽ സജ്ജീകരിച്ച സ്മാർട്ട് ഇരിപ്പിടങ്ങൾ ജനങ്ങൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. ഇതുവരെ ഏഴ് സ്മാർട്ട് ഇരിപ്പിടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ നടപ്പാതകളിൽ കോൺക്രീറ്റ് ഇരിപ്പിടങ്ങളുടെ എണ്ണം ഉയർത്തുകയും ചെയ്തിട്ടുണ്ട്. വിഷൻ 2030 ലക്ഷ്യമിട്ട് രാജ്യത്തെ മൊത്തം ജീവിത നിലവാരം ഉയർത്താനുള്ള പദ്ധതിക്ക് കീഴിലാണ് ഇവ നടപ്പാക്കുന്നതെന്നും ബലദിയ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

