Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​ഖോ​ബാ​ർ...

അ​ൽ​ഖോ​ബാ​ർ കെ.​എം.​സി.​സി വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കി

text_fields
bookmark_border
അ​ൽ​ഖോ​ബാ​ർ കെ.​എം.​സി.​സി വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കി
cancel
camera_alt

വ​നി​ത അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന നി​ല​മ്പൂ​ർ സ്വ​ദേ​ശി​നി​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്, ഖോ​ബാ​ർ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക മ​ഞ്ജു മ​ണി​ക്കു​ട്ട​ന്‌ കൈ​മാ​റു​ന്നു

അ​ൽ​ഖോ​ബാ​ർ: ഹൗ​സ്മെ​യ്ഡ് വി​സ​യി​ൽ ജോ​ലി​ക്കെ​ത്തി സ്പോ​ൺ​സ​ർ ഉ​പേ​ക്ഷി​ച്ച് വ​നി​ത അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ല​പ്പു​റം നി​ല​മ്പൂ​ർ സ്വ​ദേ​ശി​നി​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് ഖോ​ബാ​ർ കെ.​എം.​സി.​സി കൈ​മാ​റി.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക മ​ഞ്ജു മ​ണി​ക്കു​ട്ട​നാ​ണ് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നി​ന്ന്​ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി വ​നി​ത അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള അ​നു​മ​തി രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ പ്ര​യാ​സം നേ​രി​ട്ട ന​സീ​മ അ​ക്​​റ​ബി​യ്യ ഏ​രി​യ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഇൗ ​മാ​സം 17നു​ള്ള ദ​മ്മാം കോ​ഴി​ക്കോ​ട് വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ഖോ​ബാ​ർ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ലു​വ, അ​ക്​​റ​ബി​യ്യ ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ശാ​ഫി വ​ളാ​ഞ്ചേ​രി എ​ന്നി​വ​ർ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക മ​ഞ്ജു മ​ണി​ക്കു​ട്ട​ന്‌ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsAl KhobarK. M. C. C.
Next Story