അൽഖോബാർ ഫോർസ എഫ്.സിയുടെ പുതിയ ജഴ്സി പുറത്തിറക്കി
text_fieldsഅൽഖോബാർ ഫോർസ എഫ്.സിയുടെ പുതിയ ജഴ്സി പുറത്തിറക്കുന്നു
ദമ്മാം: അൽഖോബാർ ഫോർസ ഫുട്ബാൾ ക്ലബ് തങ്ങളുടെ ടീമിനുവേണ്ടി പുതിയ ജഴ്സി പുറത്തിറക്കി.ഖോബാർ വെൽക്കം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എയിംസ് ടെക്നിക്കൽ ഡയറക്ടർ ചെറ്റ് ഹങ്കമർ (യു.എസ്.എ), സൗദി ഓപറേഷൻസ് മാനേജർ മാസ് അംബർ ഖാൻ, ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് മുജീബ് കളത്തിൽ, ചെയർമാൻ വിൽഫ്രഡ് ആൻഡ്രൂസ്, ഫോർസ എഫ്.സിയുടെ ഭാരവാഹികളായ ജയൻ, പ്രകാശൻ എന്നിവർ ചേർന്നാണ് ജഴ്സി പ്രകാശനം ചെയ്തത്.
ഫോർസ എഫ്.സി പ്രസിഡൻറ് ജാബിർ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.ഡിഫ പ്രസിഡൻറ് മുജീബ് കളത്തിൽ മുഖ്യപ്രഭാഷണം നടത്തി. ടീം മാനേജർ ഫതീൻ സംസാരിച്ചു. ക്ലബ് ജനറൽ സെക്രട്ടറി രമിത് നാൽപാടി സ്വാഗതവും ട്രഷറർ രഞ്ജിത്ത് കുമാർ നന്ദിയും പറഞ്ഞു.

