ഉത്സവങ്ങളുടെ കിഴക്കൻ കാലം; ശ്രദ്ധേയമായി ‘സാംസ്കാരിക ഗ്രാമം’
text_fieldsദമ്മാം: ‘മൗസം ഷർഖിയ്യ’ എന്ന പേരിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ ഉത്സവകാലത്തിന് തിരിതെളിഞ്ഞു. കലാ സാസ്കാരിക വിസ്മ യങ്ങളുടെ രണ്ടു വാരങ്ങളിലേക്ക് കടലോരനഗരം കടന്നു. അൽഖോബാർ കോർണീഷിൽ പ്രത്യേകമായ ഒരുക്കിയ സാംസ്കാരിക ഗ്രാമം സന ്ദർശകരെ കൊണ്ട് നിറഞ്ഞൊഴുകുകയാണ്.
അയ്യായിരം പേരെ ഉൾകൊള്ളാൻ കഴിയുന്ന വിധത്തിലാണ് കൾച്ചറൽ വില്ലേജിെൻറ നഗരിസംവിധാനം. സൗദി അറേബ്യയുടെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന 13 പവലിയനുള്ളിൽ കൈത്തറി, കൊല്ലപ്പണി, അശാരിപ്പണി തുടങ്ങിയവയിൽ നിന്നുള്ള കരകൗശല വസ്തുക്കൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സന്ദർശകർക്ക് ആസ്വദിക്കാനും രാജ്യത്തിെൻറ പൂർവകാല പ്രതാപം മനസ്സിലാകാനും ഇത് വഴിയൊരുക്കുന്നു.
കുട്ടികളെ ഗ്രാമത്തിൽ പ്രത്യേകമായി പരിഗണിച്ചിട്ടുണ്ട്. വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേകമായ പരിപാടികളുണ്ട്. സ്വദേശികൾ മാത്രമായി നടത്തുന്ന 18 ഹോട്ടലുകളും കഫേകളും സൗദിവത്കരണത്തിെൻറ സ്വീകാര്യത വിളിച്ചോതുന്നു. സന്ദർശകർക്ക് അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് നഗരിസംവിധാനം. സദാ സന്നദ്ധരായ സേവന വിഭാഗവും സുരക്ഷാ സംവിധാനവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
