അൽ ഖർജ് വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം
text_fieldsഅൽ ഖർജ്: വേൾഡ് മലയാളി ഫെഡറേഷൻ അൽ ഖർജ് സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 'ഓണം പൊന്നോണം 2026' എന്ന പേരിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. അൽ ഖർജ് എക്സിറ്റ് 5-ലെ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ധാരാളംആളുകൾ പങ്കെടുത്തു. ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. വിവേകിന്റെ നേതൃത്വത്തിൽ ഐസ് ബ്രേക്കിംഗ് സെഷൻ നടന്നു. ബിനു മണങ്ങാടൻ മാവേലിയുടെ തിടമ്പേറി വേദിയിലേക്ക് എത്തിയതോടെ ആഘോഷങ്ങളുടെ ആവേശം ഇരട്ടിച്ചു. തിരുവാതിരക്കളി, കുട്ടികളുടെയും മുതിർന്നവരുടെ വിവിധ കലാപരിപാടികൾ, സംഗീത വിരുന്ന്, ലേഡീസ് ടീമിന്റെ മാസ് സർപ്രൈസ് ഡാൻസ് എന്നിവ അരങ്ങേറി. സൗദി യിൽ 20 വർഷത്തിലധികം സേവനം അനുഷ്ഠിച്ചവർക്കുള്ള പ്രത്യേക അവാർഡുകളും, ഉയർന്ന തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കുള്ള ആദരവുകളും ചടങ്ങിൽ നൽകി. വേൾഡ് മലയാളി ഫെഡറേഷൻ അൽ ഖർജ് സോക്കർ അക്കാദമിയുടെ പുതിയ ജഴ്സി പ്രകാശനവും നടന്നു. ഓണക്കളികളും കായിക മത്സരങ്ങളും വടംവലിയും അരങ്ങേറി. ഇവന്റ്സ് ഫോറം കോ ഓർഡിനേറ്റർ മുഹമ്മദ് റഈസ് നന്ദി പറഞ്ഞു
വേൾഡ് മലയാളി ഫെഡറേഷൻ അൽഖർജ് സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ആൽബിൻ ആന്റോ, സെക്രട്ടറി രതീഷ് രാഘവൻ, ട്രഷറർ ബിനു മണങ്ങാടൻ, രക്ഷാധികാരി അയൂബ് ഖാൻ, ഇവന്റ് ഫോറം കോഓർഡിനേറ്റർ മുഹമ്മദ് റഈസ് തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

