അൽ ഖർജ് നൈറ്റ് റൈഡേഴ്സ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കം
text_fieldsറിയാദ്: അൽ ഖർജ് നൈറ്റ് റൈഡേഴ്സ് സംഘടിപ്പിക്കുന്ന ഏഴാമത് കുഞ്ഞൂസ്മാരക ടെക്നോ സൂപ്പർ കപ്പ് സെവൻ ഫുട്ബാൾ ടൂർണമെന്റിന് വ്യാഴാഴ്ച അൽ ഖർജിലെ യമാമ നൈറ്റ് റൈഡേഴ്സ് സ്റ്റേഡിയത്തിൽ തുടക്കമായി. ജൂലൈ 27ന് സമാപിക്കും. സൗദിയിലെ പ്രമുഖരായ പതിനാലോളം ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറിലെ ജേതാക്കൾക്ക് റിയാദ് പ്രവിശ്യയിലെ ടൂർണമെൻറിൽ ഏറ്റവും വലിയ ട്രോഫി (ടെക്നോ സൂപ്പർ കപ്പ്) സമ്മാനിക്കും. ടൂർണമെൻറിന് ഷാനവാസ്, അലി അൽബിദ, അബ്ദുൽ കലാം താടിക്കാരൻ, അഷറഫ് അസറുദ്ദീൻ എന്നിവർ നേതൃത്വം നൽകും. അൽ ഖർജ് നൈറ്റ് റൈഡേഴ്സ് ടൂർണമെൻറ് കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

