ജിദ്ദയിൽ 10.8 കോടി റിയാലിെൻറ പദ്ധതി സ്വന്തമാക്കി അൽ ഖരീഫ് കമ്പനി
text_fieldsജിദ്ദ: ജിദ്ദ നഗരസഭയുടെ മഴവെള്ളം, ഉപരിതല ജലം എന്നിവ ഒഴുക്കിക്കളയുന്നതിനുള്ള ഡ്രെയിനേജ് ശൃംഖലകളുടെ പ്രവർത്തനവും ശുചീകരണവുമായി ബന്ധപ്പെട്ട പുതിയ കരാർ അൽ ഖരീഫ് വാട്ടർ ആൻഡ് പവർ ടെക്നോളജി കമ്പനി സ്വന്തമാക്കി. 10.8 കോടി സൗദി റിയാലാണ് കരാർ തുക.
സൗദി ഓഹരി വിപണിയായ ‘തദാവുലി’ന് നൽകിയ അറിയിപ്പിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ജിദ്ദയിലെ സൗത്ത്, അൽ-മുലൈസ എന്നീ ഉപ-നഗരസഭകളിലെ ഡ്രെയിനേജ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളും ശുചീകരണവുമാണ് കരാറിൽ ഉൾപ്പെട്ടിരിക്കുന്നത്. 60 മാസമാണ് പദ്ധതിയുടെ കാലാവധി.
ഫെബ്രുവരി 23നാണ് ഇതുസംബന്ധിച്ച കരാർ അനുവദിച്ചത്. ഈ പദ്ധതിയുടെ സാമ്പത്തിക നേട്ടം 2026ന്റെ മൂന്നാം പാദം മുതൽ പ്രതിഫലിച്ചു തുടങ്ങുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കരാറിന്റെ അന്തിമ പതിപ്പ് ലഭിക്കുകയും ബന്ധപ്പെട്ട കക്ഷികൾ ഒപ്പുവെക്കുകയും ചെയ്യുന്ന മുറക്ക് കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

