അൽ ഖഫ്ജി തനിമ ഇഫ്താർ സംഗമം
text_fieldsതനിമ കലാസാംസ്കാരിക വേദി ഖഫ്ജിയിൽ സംഘടിപ്പിച്ച
ഇഫ്താർ സംഗമം
ഖഫ്ജി: തനിമ കലാസാംസ്കാരിക വേദി ഖഫ്ജിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രവാസി കുടുംബങ്ങൾ ഉൾപ്പെടെ നാനാ തുറകളിൽ പെട്ട നിരവധി ആളുകൾ പങ്കെടുത്തു. ജനാബ് അഷറഫ് മൗലവി ആലപ്പുഴ റമദാൻ സന്ദേശം നൽകി. അൻസാർ കൊച്ചുകലുങ്ക്, എസ്. സൈഫുദ്ദീൻ, ഫിറോസ് പൂളൻ കുന്നേൻ, നാസിഹ് പട്ടാമ്പി, അബ്ദുൽ നാസർ കോട്ടപ്പുറത്ത് എന്നിവർ സംസാരിച്ചു.
ഇഫ്താർ കമ്മിറ്റി കൺവീനർ ഷമീം പാണക്കാട്, ജോയിൻറ് കൺവീനർമാരായ ഷബീർ കൊണ്ടോട്ടി, നിയാസ് കോട്ടപ്പുറത്ത്, ഫായിസ് പൂളൻ കുന്നേൻ എന്നിവർ ഇഫ്താർ സംഗമം നിയന്ത്രിച്ചു. അസ്ഹർ പുലാമന്തോൾ, റമീസ് ചെർപ്പുളശ്ശേരി, നൗഫൽ വടക്കാങ്ങര, മുഹമ്മദ് ആരിഫ് തിരൂർ, ഷഹീർ ഫോർട്ട് കൊച്ചി, ഷമീൽ വടക്കാങ്ങര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

