അൽ ജുനൂബ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഗ്രാജ്വേഷൻ സംഘടിപ്പിച്ചു
text_fieldsഅബഹ അൽ ജുനൂബ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ കെ.ജി ബാച്ച് ഗ്രാജ്വേഷൻ ജലീൽ കാവനൂർ ഉദ്ഘാടനം ചെയ്യുന്നു.
അബഹ: അസീർ റീജിയനിലെ അൽ ജനൂബ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ കെ.ജി ബാച്ച് ഗ്രാജ്വേഷൻ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഖമീസ് മുശൈതിലെ അമീറാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാനേജ്മെന്റ് കമ്മറ്റി ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ കാവനൂർ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ സുബൈർ ചാലിയം പരിപാടിയിൽ ഓൺലൈൻ ആയി സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ മഹസും അറക്കൽ, പി.ടി.എ പ്രസിഡന്റ് ഡോ. ലുഖ്മാൻ, ബോയ്സ് വിഭാഗം വൈസ് പ്രിൻസിപ്പൽ എം.എ റിയാസ്, ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ ലേഖ സജികുമാർ, ഹയർ സെക്കന്ററി ഹെഡ്മിസ്ട്രസ് ഇൻചാർജ് തസീന സലീൽ, പ്രൈമറി ഹെഡ്മിസ്ട്രസ് സുബി റഹിം തുടങ്ങിയവർ സംസാരിച്ചു.
ശിഫ അൽ ഖമീസ് ഡയറക്ടർ മുഹമ്മദ് കുട്ടി മാതാപ്പുഴ സന്നിഹിതനായിരുന്നു. കുരുന്നുകളുടെ വിവിധ നൃത്തനൃത്യങ്ങൾ, വ്യക്തിഗത പങ്കാളിത്ത കലാപ്രകടനങ്ങൾ എന്നിവ ഏറെ ശ്രദ്ധേയമായി. പരിപാടിയിൽ ജലീൽ കാവനൂർ, മഹസും അറക്കൽ, അഷ്ഫാഖ് അഹമ്മദ്, ഡോ. ലുഖ്മാൻ, എം.എ റിയാസ്, ലേഖ സജികുമാർ, ലുഖ്മാൻ, സുബി റഹിം, രമ്യ അരുൺ, അഖിൽ നമ്പ്യാർ, ഡോ. ഖുർഷിദ്, ഡോ. ഉമർ, റഹിം ഹസ്സൻ തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നസ്റത് ഭായ് ടീച്ചർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

