അൽ ജനൂബ് ഇന്റർനാഷനൽ സ്കൂൾ കെ.ജി ഗ്രാജ്വേഷൻ ഡേ
text_fieldsഅൽ ജനൂബ് ഇന്റർനാഷനൽ സ്കൂൾ കെ.ജി ഗ്രാജ്വേഷൻ ഡേ ആഘോഷ പരിപാടിയിൽനിന്ന്
അബഹ: അൽ ജനൂബ് ഇന്റർനാഷനൽ സ്കൂൾ കെ.ജി ഗ്രാജ്വേഷൻ ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഉദ്ഘാടന സെഷൻ രക്ഷിതാക്കളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ശിഫ ഗ്രൂപ് ലീഗൽ അഡ്വൈസർ അലി മുഹമ്മദ് ശഹരി ഉദ്ഘാടനംചെയ്തു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സുബൈർ ചാലിയം അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ അബ്ദുൽ ജലീൽ ഇല്ലിക്കൽ, പി.ടി.എ പ്രസിഡന്റ് ലുഖ്മാൻ തുടങ്ങിയവർ സംസാരിച്ചു. യുനൈറ്റഡ് വേൾഡ് കോളജിന്റെ ഐ.ബി എജുക്കേഷൻ അഡ്മിഷൻ കരസ്ഥമാക്കി 32 ലക്ഷം രൂപ സ്കോളർഷിപ്പ് നേടിയ അൽ ജനൂബ് വിദ്യാർഥി അസദ് അഹമ്മദ് സിദ്ദിഖിയെ മാനേജ്മെന്റിന് വേണ്ടി അലി ശഹരി കാഷ് അവാർഡ് നൽകി അനുമോദിച്ചു. യുനൈറ്റഡ് വേൾഡ് കോളജിന്റെ അഡ്മിഷൻ നടപടിക്രമങ്ങളെക്കുറിച്ച് പ്രഫ. ഫയാസ് അഹമ്മദ് സദസ്സിനോട് സംസാരിച്ചു.
കെ.ജി വിദ്യാർഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ലേഖ സജികുമാർ, എം.എ. റിയാസ്, ഡോ. അനുപമ ഷെറി, സരിത വിനോദ്, അലസ് അൽ ഖഹ്താനി, ലുഖ്മാനുൽ ഹക്കീം തുടങ്ങിയവർ കോൺവൊക്കേഷനും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. പ്രിൻസിപ്പൽ മഹസൂം അറക്കൽ സ്വാഗതവും ഷീബ ഷബീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

