അൽ ജനൂബ് ഇൻറർനാഷനൽ സ്കൂൾ ‘ഹാറ്റ്സ് ഓഫ് 2022’
text_fieldsഅബ്ഹ അൽ ജനൂബ് ഇൻറർനാഷനൽ സ്കൂൾ ‘ഹാറ്റ്സ് ഓഫ് 2022’ പരിപാടി ഡോ. നായിഫ് ബിൻ മുഹമ്മദ് ശബലി ഉദ്ഘാടനം ചെയ്യുന്നു
അബഹ: അസീർ മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ അൽ ജനൂബ് ഇൻറർനാഷനൽ സ്കൂൾ ‘ഹാറ്റ്സ് ഓഫ് 2022’ എന്ന പേരിൽ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ കുട്ടികളെ ആദരിക്കുന്ന പരിപാടി സംഘടിപ്പിച്ചു.
ഖമീസ് മുശൈത്തിലെ സൗദി ജർമൻ ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി ഇലക്ട്രോണിക് യൂനിവേഴ്സിറ്റി ഡീൻ ഡോ. നായിഫ് ബിൻ മുഹമ്മദ് ശബലി ഉദ്ഘാടനം ചെയ്തു. സ്കൂൾ സെക്രട്ടറി അബ്ദുൽ ജലീൽ കാവനൂർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികൾക്കുള്ള ഉപഹാരം അബ്ദുൽ ജലീൽ കാവനൂർ വിതരണം ചെയ്തു. ചടങ്ങിൽ സ്കൂളിന്റെ അലുമ്നിയുടെ ഫേസ്ബുക് പേജ് പ്രകാശന കർമം നടന്നു. ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ ലേഖ സജികുമാർ, സീനിയർ സെക്കൻഡറി ഹെഡ് മിസ്ട്രസ് അനുപമ ഷെറിൻ, ബോയ്സ് വിഭാഗം വൈസ് പ്രിൻസിപ്പൽ ഇൻ ചാർജ് ഷിജു എസ്. ഭാസ്കർ, പി.ടി.എ ആക്ടിങ് പ്രസിഡന്റ് ഡോ. സയ്ദ് സാദത്തുള്ള, പ്രൈമറി ഹെഡ് മിസ്ട്രസ് സുബി റഹീം, കോഓഡിനേറ്റർ നിഷാനി യാസ്മിൻ, ലീഗൽ അഡ്വൈസർ അലി ശഹ്റി, ബിജു കെ. നായർ, അഷ്റഫ് കുറ്റിച്ചൽ, അബ്ദുള്ള അഹ്മറി, മുറയ ശഹ്റാനി, മുഹമ്മദ്, നായിഫ് അൽ ഖഹ്താനി എന്നിവർ
സംസാരിച്ചു.
സ്കൂൾ ചെയർമാൻ സുബൈർ ചാലിയം വിഡിയോ കോൺഫറൻസിലൂടെ വിജയികളായ കുട്ടികളെ അനുമോദിച്ചു. ശേഷം സ്കൂൾ കുട്ടികളുടെ വർണാഭമായ കലാപരിപാടികൾ അരങ്ങേറി. കോവിഡ് കാലത്തെ ഉന്നത വിജയികൾക്ക് ഇ-സർട്ടിഫിക്കറ്റ് സമ്മാനിച്ചു. പ്രിൻസിപ്പൽ മെഹസൂം അറക്കൽ സ്വാഗതവും ഫിനാൻസ് മാനേജർ ലുഖ്മാൻ നന്ദി
യും പറഞ്ഞു.