വാസ്തുകലയിലെ നജ്ദി സ്പർശവുമായി അൽ ജാബ്രി മസ്ജിദ് ഉയരുന്നു
text_fieldsറിയാദ്: സൗദി അറേബ്യയുടെ സാംസ്കാരിക ഭൂപടത്തിൽ െഎതിഹാസിക മാനങ്ങളുള്ള മലനിരയാണ് ഹാഇലിലെ സംറ. ആ സംറയുടെ താഴ്വരയിൽ ഒരു മന്ദിരം നിർമിക്കുേമ്പാൾ അതിെൻറ രൂപകൽപനക്കും തനത് സൗന്ദര്യസങ്കൽപങ്ങൾ ബാധകമാകേണ്ടതുണ്ട്. ഹാഇലിൽ നിർമിക്കുന്ന അൽ ജാബ്രി മസ്ജിദിെൻറ രൂപകൽപനക്ക് ഇറ്റാലിയൻ വാസ്തുശിൽപികളായ ഷിയാറ്ററെല്ലാ മുന്നോട്ടുവെച്ചതും അത്തരമൊരു രീതി തന്നെ. നജ്ദ് മേഖലയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന സവിശേഷ ശൈലിയുടെ മാതൃകയുമായാണ് ഷിയാറ്ററെല്ലാ എത്തിയത്.
മേഖലയുടെ കടുത്ത കാലാവസ്ഥക്ക് ഇണങ്ങുന്ന തരത്തിലുള്ള പാരമ്പര്യ നിർമാണ ശൈലിയാണ് ഇവിെട സ്വീകരിച്ചത്. ഉയരമേറിയ കെട്ടിടങ്ങൾക്ക് നടുവിൽ ഇടുങ്ങിയ പാതകൾ സംവിധാനിക്കുക വഴി സൂര്യപ്രകാശത്തിെൻറ കാഠിന്യം കെട്ടിടങ്ങളിൽ ഏൽക്കുന്നത് കുറക്കുകയും അതുവഴി ചൂടുകൂറയ്ക്കുകയും ചെയ്യുന്ന രീതിയും ഇവിടെ അനുവർത്തിച്ചിരിക്കുന്നു. ഇടക്കാലത്ത് സൗദി അറേബ്യയിൽ കൂടുതലായി മന്ദിര നിർമാണത്തിന് അനുവർത്തിച്ച് വന്ന ആധുനിക രീതികളിൽ നിന്ന് വിഭിന്നമായി, പാരമ്പര്യത്തിലൂന്നിയുള്ള ഒരു സമീപനമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആരാധാനാലയ നിർമാണ രംഗത്ത് രാജ്യത്ത് വിപ്ലവം സൃഷ്ടിക്കുന്നതാകും അൽ ജാബ്രി മസ്ജിദെന്ന് വാസ്തുശിൽപികൾ വിലയിരുത്തുന്നു.
ഹാഇൽ കിങ് അബ്ദുൽ അസീസ് റോഡിൽ 22,500 ചതുരശ്ര മീറ്ററിൽ ഉയരുന്ന മന്ദിര സമുച്ചയം അടുത്തവർഷം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3,000 പേർക്ക് ഒരേ സമയം ഇവിടെ ആരാധന നിർവഹിക്കാനാകും. ഒരേസമയം ആരാധനാലയവും വിദ്യാഭ്യാസ, സാംസ്കാരിക കേന്ദ്രവും എന്ന നിലയിലുമാണ് മന്ദിരം വിഭാവനം ചെയ്തിരിക്കുന്നത്. പണി കഴിയുേമ്പാൾ പ്രവിശ്യയുടെ മുഖമുദ്രയായി ഇത് മാറും.
തദ്ദേശീയ സാംസ്കാരിക സ്വത്വ അവലോകനത്തിെൻറ അടിസ്ഥാനത്തിലാണ് മന്ദിരത്തിെൻറ ആശയം രൂപപ്പെടുന്നത്. ഗ്രാമ്യ, പ്രകൃതി സവിശേഷതകൾക്ക് സമീപത്തെ നാഗരിക ചുറ്റുപാടുമായുള്ള ലയവും മേഖലയുടെ തനത് വാസ്തുവിദ്യ സാധ്യതകളും പരിഗണിച്ചാണ് പ്രാഥമിക രൂപകൽപന. സന്ദർശകർക്ക് കൂടിച്ചേരാൻ സാധിക്കുന്ന തരത്തിൽ നിർമിക്കുന്ന മധ്യചത്വരത്തിന് ചുറ്റുമായാണ് കെട്ടിടം പുറത്തേക്ക് പടരുന്നത്. മധ്യചത്വരത്തിലേക്കുള്ള വഴികളിലും ചെറു നടുമുറ്റങ്ങളിലും നടപ്പന്തലാൽ തണലിടും. താഴ്നിലയിൽ ചുറ്റും കോഫിബാറുകൾ, ഭക്ഷണശാലകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവയുണ്ടാകും. മുകൾ നിലയിൽ ഒാഫീസുകൾ, ലൈബ്രറി, ഖുർആൻ പാഠശാല, യുവാക്കൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യം എന്നിവ സംവിധാനിക്കും.
മുഴുവൻ സമുച്ചയത്തെയും ചൂഴ്ന്ന് നിൽക്കുന്ന തരത്തിലാകും പള്ളിയുടെ നിർമാണം. പുറമേ നിന്ന് നോക്കുേമ്പാൾ ജലത്തിൽ പൊങ്ങിക്കിടക്കുന്ന തോന്നൽ ഉണ്ടാക്കുന്ന തരത്തിലാകും പള്ളി. കല്ലുപതിപ്പിച്ച കൂറ്റൻ ഭിത്തികൾക്ക് നടുവിലുള്ള കർണരേഖയിലെ പാത വഴിയാണ് പള്ളിക്കുള്ളിലേക്ക് പ്രവേശനം. പകൽ സമയങ്ങളിൽ സ്വഭാവിക വെളിച്ചത്തിെൻറ വിദഗ്ധ വിന്യാസം ഉൾത്തളത്തിൽ സംവിധാനിച്ചിട്ടുണ്ട്. നേർപ്പിച്ച സൂര്യപ്രകാശത്തിെൻറ തോത് പള്ളിയുടെ ഉൾഭാഗത്ത് ക്രമാനുഗതമായി നീണ്ടുവരുന്ന തരത്തിലാണ് ഇത്. പള്ളിക്കുള്ളിലെ പ്രധാന വാതിലിെൻറ ഭാഗത്ത് നിന്ന് മങ്ങിയ തരത്തിൽ വിന്യസിക്കുന്ന വെളിച്ചം കൂടി വന്ന് ഇമാമിെൻറ പീഠത്തിലേക്ക് എത്തുേമ്പാൾ പൂർണതയിലെത്തുന്നു. സൂര്യാസ്തമയത്തിന് ശേഷം വൈദ്യൂതി വിളക്കുകളും ഇതേ മാതൃകയിലാകും പ്രവർത്തിക്കുക.
നജ്ദ് വാസ്തുവിദ്യ ശൈലിയുടെ പ്രത്യേകത തന്നെ ലാളിത്യവും ആവശ്യകതക്കനുസരിച്ചുള്ള വസ്തു വിന്യാസവുമാണെന്ന് ഷിയാറ്ററെല്ലായുടെ ഡയറക്ടർ ആൻഡ്രിയ ഷിയാറ്ററെല്ലാ പറയുന്നു. അതിൽ ചിലയിടങ്ങളിൽ നാം കാണുന്ന ക്രമരഹിതമായ ജ്യാമിതീയത അതാതിടങ്ങളിലെ പ്രകൃതി സവിശേഷതകളോ നിർമാണ ശൈലിയോ ആവശ്യപ്പെടുന്നതാണ്.
കുറഞ്ഞതും ചെറുതുമായ പ്രവേശന മാർഗങ്ങളും കുറഞ്ഞ അലങ്കാരങ്ങളും അതിെൻറ പ്രത്യേകതകളാണ്. വെളിച്ചത്തിെൻറയും മരുഭൂമിയുടെയും കാഠിന്യത്തെ നേരിടുകയെന്നതാണ് നിർമാണശൈലിയുടെ അടിസ്ഥാന ലക്ഷ്യം. ഒന്നുകിൽ പൂർണ പ്രകാശം. അല്ലെങ്കിൽ നിർമിത തണൽ. ഇതിനിടയിൽ വേറെ സാധ്യതകളൊന്നും നജ്ദി വാസ്തുശൈലിയിൽ ഇല്ല. ഇൗ പ്രത്യേകതകളൊക്കെ അൽ ജാബ്രിയുടെ മാതൃകയിൽ പ്രതിഫലിച്ചിട്ടുെണ്ടന്നും ആൻഡ്രിയ ഷിയാറ്ററെല്ലാ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
