അൽ അഹ്സയിലെ തൊഴിലാളികളെ എംബസി സംഘം സന്ദർശിച്ചു
text_fieldsദമ്മാം: അൽ അഹ്സയിലെ ലേബർ ക്യാമ്പിൽ ദുരിതമനുഭവിക്കുന്ന തൊഴിലാളികളിൽ 80ഒാളം പേർ ക ഴിഞ്ഞ ദിവസം എംബസി സംഘവുമായി കൂടിക്കാഴ്ച നടത്തി. മോഡൽ സ്കൂളിലായിരുന്നു എംബസി സ ംഘം തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയത്. ഇവരുടെ ആവശ്യങ്ങേളാട് അനുഭാവപൂ ർവം പ്രതികരിച്ച സംഘം തൊഴിലാളികളെ ഒാഡിറ്റോറിയത്തിൽ വിളിച്ചുകൂട്ടി അവരുടെ പരാതികൾ കേട്ടു. സ്ത്രീകൾ ഉൾെപ്പടെ സംഘത്തിലെ അധികം ആളുകളും ലേബർ കോടതിയിൽ കമ്പനിക്കെതിരെ പരാതി നൽകിയവരാണ്. പലർക്കും അഞ്ചും പത്തും മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാനുണ്ട്. ചിലർക്ക് കോടതി അനുകൂലമായി വിധിച്ചിട്ടും വിധി നടപ്പായി കിട്ടാത്തവരാണ്.
ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ മാത്രമേ പണം തരാനാകൂ എന്നാണത്രെ കമ്പനിയുടെ വാദം. എന്നാൽ, ഇഖാമയില്ലാതെ എങ്ങനെ ബാങ്ക് അക്കൗണ്ട് എടുക്കുമെന്നുള്ള ചോദ്യമൊന്നും ഇവർ ചെവിക്കൊള്ളുന്നില്ല. ഇവരുടെ വിഷയങ്ങൾ പ്രവിശ്യയിലെ സൗദി തൊഴിൽ മന്ത്രാലയത്തിലെ ഉന്നതരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് എംബസി പ്രതിനിധികൾ തൊഴിലാളികളെ അറിയിച്ചു. പാസ്പോർേട്ടാ ഇ.സിയോ വേണ്ടവർക്ക് തടസ്സങ്ങൾ ഒഴിവാക്കി, നിയമപരമായി എത്രയും വേഗം അത് അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും സംഘം ഉറപ്പു നൽകി. അതേസമയം, കാലങ്ങളായി തൊഴിലാളികളെ പീഡിപ്പിക്കുന്ന ഇത്തരം കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തി റിക്രൂട്ട്മെൻറുകൾ തടയണെമന്ന് അൽ അഹ്സയിലെ സാമൂഹിക പ്രവർത്തകർ എംബസി സംഘത്തോട് ആവശ്യപ്പെട്ടു.
എംബസി സംഘവുമായുള്ള കൂടിക്കാഴ്ച തൊഴിലാളികൾക്ക് കൂടുതൽ പ്രതീക്ഷ നൽകിയിരിക്കുകയാണ്. ‘ഗൾഫ് മാധ്യമം’ വാർത്തയെ തുടർന്ന് വിവിധ സംഘങ്ങളുടെ ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. താമസിയാതെ ഏെതങ്കിലും തരത്തിലുള്ള ആശ്വാസ നടപടികളുണ്ടാകുമെന്ന പ്രതീക്ഷയാണ് തൊഴിലാളികൾക്കുള്ളത്. അൽ അഹ്സയിലെ ഒരു ക്ലിനിങ് കമ്പനിയിലെ തൊഴിലാളികളാണ് ആശ്രയമില്ലാതെ കഴിയുന്നത്. വിവിധ സംഘടന പ്രതിനിധികൾ കഴിഞ്ഞദിവസം ക്യാമ്പ് സന്ദർശിച്ചിരുന്നു. എംബസി വളൻറിയർമാരുടെ സഹായത്തോടെ തൊഴിലാളികളുെട കേസുകൾ ശക്തമായി മുന്നോട്ടു െകാണ്ടുപോകാനാണ് ഉേദ്ദശിക്കുന്നത്. അൽ അഹ്സയിലെ സാമൂഹിക പ്രവർത്തകനായ നാസർ മദനിയുടെ നേതൃത്വത്തിൽ വിവിധ സംഘടന പ്രതിനിധികൾ എംബസി സംഘത്തെ കാണാൻ എത്തിയ തൊഴിലാളികളെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
