അൽ അഹ്സ ഒ.ഐ.സി.സി ‘ഹൃദയാദരം 2024' നാളെ ഹുഫൂഫിൽ
text_fieldsഅൽ അഹ്സ: 2023-24 അധ്യായന വർഷത്തെ 10,12 ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അൽഹ്സയിൽ നിന്നുള്ള കുട്ടികളെ ഒ.ഐ.സി.സി. അൽ അഹ്സ ഏരിയ കമ്മിറ്റി ആദരിക്കുന്നു. 'ഹൃദയാദരം 2024' എന്നപേരിൽ നടക്കുന്ന പരിപാടി നാളെ (വെള്ളിയാഴ്ച) രാത്രി ഹുഫൂഫ് കബായൻ റിസോർട്ടിലാണ് അരങ്ങേറുക. ഒ.ഐ.സി.സി. ദമ്മാം റീജനൽ പ്രസിഡന്റ് ഇ.കെ. സലീം മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഹൃദയാദരം പരിപാടിയിൽ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, മാധ്യമ രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ജുബൈൽ ഫെസ്റ്റ് 24ൽ നടന്ന ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അൽ അഹ്സ ഒ.ഐ.സി.സി ഒപ്പന ടീമിനെ ചടങ്ങിൽ ആദരിക്കും. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

